Breaking news

DKCC യുടെ Short Film മത്സരത്തിന്റെ സമ്മാനദാനം നടത്തി

Covid-19 എന്ന മഹാമാരിയുടെ തുടക്കത്തിൽ, “ലോക്ഡൗൺ വിശേഷങ്ങൾ” എന്ന പേരിൽ DKCC  (പ്രവാസി ക്നാനായ കത്തോലിക്കാ കോൺഗ്രസ് ) സംഘടിപ്പിച്ച Short Film മത്സരത്തിന്റെ സമ്മാനദാനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു . ജനുവരി ഏഴാം തീയതി അതിരൂപതാങ്കണത്തിൽ നടത്തിയ ചടങ്ങിൽ പിതാവ് വിജയികളെ പ്രേത്യേകം അഭിനന്ദിച്ചു. DKCC യുടെ ചാപ്ലയിൻ ബഹുമാനപ്പെട്ട ചാക്കോച്ചൻ വണ്ടൻകുഴിയച്ചനും, ജനറൽ സെക്രട്ടറി ശ്രീ സാജു പാറയിലും ചടങ്ങിന് നേതൃത്വം നല്കി.
ക്നാനായ സാമുദായ അംഗങ്ങളിൽ വളരെയേറെ ആനന്ദവും ആവേശവും ഉണ്ടാക്കിയെടുക്കുവാൻ സാധിച്ച DKCC യുടെ വാശിയേറിയ ഈ മത്സരത്തിന്റെ  പ്രാഥമിക റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ട 13 ടീമുകളുടെ വീഡിയോകളാണ് കലാരംഗത്തു കഴിവു തെളിയിച്ച വിവിധ രാജ്യങ്ങളിലുള്ള നാലു ജഡ്ജ് മാർക്ക് കൈമാറിയത് . ഇവരുടെ മാർക്കുകൾക്ക് പുറമെ Youtube , Facebook LIKE കളുടെയും അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തിയത്. ഈ ആഗോള മത്സരത്തിന്റെ കോർഡിനേറ്റർസ് ആയ ശ്രീ സജി മുണ്ടക്കപ്പറമ്പിലിനും  ശ്രീ സൈമൺ ചാമക്കാലക്കും ഇതിനു വേണ്ടി അഹോരാത്രം കഷ്ടപ്പെട്ട എല്ലാവർക്കും, അതുപോലെ  സമ്മാനങ്ങൾ സ്പോൺസർ ചെയ്തവർക്കും DKCC ചെയർമാൻ ജ്യോതിസ് കുടിലിൽ പ്രേത്യേകം നന്ദിയർപ്പിച്ചു . 
First Prize – Anoop Stephen Chettickathottathil and Team, Pulingal, Wayanadu. Prize:Rs.50000/- Sponsored by Mr. Cyriac Koovakattil, Chicago.Second Prize – Dora Mary Luke, Kaniyathottil and Team, Neericad. Prize:Rs.25000/- Sponsored by KCCME, Middle East.Third Prize – Joys Joseph Karikkal and Team, Neendoor. Prize: Rs.10000/- Sponsored by Mr. Ebi Joseph Neduvampuzhayil, U.K. Special Jury Award – Esthappanose John, Aikkaraparambil and Team, Chamakkala. Prize: Rs.5000/- Sponsored by DKCC Executive

Facebook Comments

knanayapathram

Read Previous

ലണ്ടൻ- കൊച്ചി വിമാന സർവ്വീസ് പുനരാംരംഭിയ്ക്കാൻ പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാർക്കും നിവേദനം നൽകി യു .കെ.കെ.സി.എ

Read Next

കുറുമുള്ളൂർ മലേപറമ്പിൽ ഏലികുട്ടി 90 നിര്യാതയായി