Breaking news

ലണ്ടൻ- കൊച്ചി വിമാന സർവ്വീസ് പുനരാംരംഭിയ്ക്കാൻ പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാർക്കും നിവേദനം നൽകി യു .കെ.കെ.സി.എ

മാത്യു പുളിക്കത്തൊട്ടിൽ
PRO UKKCA


കോവിഡ് അതിവ്യാപനം മൂലം വിമാനക്കമ്പനികൾ സർവ്വീസ് നിർത്തലാക്കിയപ്പോൾ യു.കെ. മലയാളികൾക്ക് അവലംബമായത്, വന്ദേ ഭാരത് മിഷൻ്റെ ലണ്ടൻ- കൊച്ചി വിമാന സർവ്വീസുകളാണ്. ലണ്ടനിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനസർവ്വീസുകൾ നിർത്തലാക്കിയതുകൊണ്ടും ദുബായ് പോലുള്ള വിമാനത്താവളങ്ങളിൽ ലണ്ടൻ യാത്രക്കാർക്ക് ഇറങ്ങാൻ അനുമതിയില്ലാതിരുന്നതുകൊണ്ടും മെയ്19 മുതൽ ആരംഭിച്ച വന്ദേ ഭാരത് മിഷൻ്റെ ലണ്ടൻ- കൊച്ചി വിമാന സർവ്വീസുകളാണ് അത്യാവശ്യ യാത്രകൾക്ക് യു.കെ മലയാളികൾ ആശ്രയിച്ചിരുന്നത്. നേഴ്സിംങ്ങ് മേഘലയിലുൾപ്പെട്ടെ ജോലി ലഭിച്ച് പുതുതായി യു കെയിലെ വിവിധ സ്ഥലങ്ങളിലെത്തേണ്ട നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്കും, ഉറ്റവരുടെ വിയോഗമുൾപ്പെടെയുള്ള അടിയന്തിരാവശ്യങ്ങൾക്കായി നാട്ടിലെത്തേണ്ടിയിരുന്ന യു.കെ മലയാളികൾക്കും ആശ്രയമായിരുന്ന വിമാന സർവ്വീസ് പുനരാംരംഭിയ്ക്കണമെന്നാണ്, യു.കെ.കെ.സി.എ ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര വ്യോമയാന മന്ത്രി ഹർദീവ് സിങ്ങ് പുരി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കാണ് യു.കെ.കെ.സി.എ നിവേദനം നൽകിയത്. യൂറോപ്പിലെ ഏറ്റവും വലിയ ക്രൈസ്തവ സംഘടനയായ യു കെ കെ സി എ മറ്റ് മലയാളി സംഘടനകളൊടൊപ്പം നടത്തിയ അവസരോചിതമായ പ്രവർത്തനങ്ങൾ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് യു കെ കെ സി എ സെൻട്രൽ കമ്മറ്റിയംഗങ്ങൾ.

Facebook Comments

knanayapathram

Read Previous

പുഷ്പവടി നിർമ്മാണ മത്സരം

Read Next

DKCC യുടെ Short Film മത്സരത്തിന്റെ സമ്മാനദാനം നടത്തി