കോട്ടയം: ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റ കെ.സി.വൈ.എല്‍ അതിരൂപത മുന്‍ ട്രഷററും, അരീക്കര ഇടവകാംഗമായ ജോണിസ് പി. സ്റ്റീഫന്‍ കെ.സി.വൈ.എല്‍ സംഘടനയുടെ സ്വീകരണവും, അനുമോദനവും ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നല്കി. കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ് ലിബിന് ജോസ് പാറയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദനയോഗം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യുകയും, കെ.സി.വൈ.എല്‍ അതിരൂപത മുന്‍ പ്രസിഡന്റ് ബിബീഷ് ഓലിക്കാമുറിയില്‍ അനുമോദന സന്ദേശം നല്കി. ജോണിസ് പി. സ്റ്റീഫന്‍ മറുപടി പറഞ്ഞു. അതിരൂപത ജനറല്‍ സെക്രട്ടറി ബോഹിത് ജോണ്സണ് സ്വാഗതവും അതിരൂപത ട്രഷറര്‍ അനിറ്റ് ചാക്കോ കിഴക്കേആക്കല്‍ നന്ദിയും പറഞ്ഞു. കെ.സി.വൈ.എല്‍ അതിരൂപത ചാപ്ലയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, ഭാരവാഹികളായ ജോസുകുട്ടി ജോസഫ്, അച്ചു അന്ന ടോം, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.