
ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍സെന്‍്റ് ജോസഫ് വര്‍ഷം ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 31 ന് വര്‍ഷാവസാനം പുതുവത്സര പ്രാര്‍ത്ഥനാ തിരുകര്‍മ്മങ്ങളോട് അനുബന്ധിച്ച് തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വി യൗസേപ്പിതാവിന്‍്റെ രൂപം പ്രത്യേകം തയ്യറാക്കിയ രൂപക്കൂട്ടില്‍ സ്ഥാപിക്കുകയുണ്ടായി . വിശ്വാസ സമൂഹം മുഴുവനും കത്തിച്ച തിരികളും കൈകളില്‍ വഹിച്ച് കൊണ്ട് ചൊല്ലി കൊടുത്ത പ്രാര്‍ത്ഥന ഏറ്റു ചൊല്ലി തങ്ങളുടെ കുടുംബങ്ങളെ വി. യൗസേപ്പിതാവിന് പ്രത്യേകം സമര്‍പ്പിച്ചു. പങ്കെടുത്ത എല്ലാം കുടുംബങ്ങള്‍ക്കും ഈ വര്‍ഷം ചൊല്ളേണ്ട പ്രത്യേക പ്രാര്‍ത്ഥനകള്‍ നല്‍കി .
Facebook Comments