Breaking news

ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിനെ അള്‍ജീരിയായിലെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷോയായി നിയമിച്ചു

വത്തിക്കാന്‍സിറ്റി: കോട്ടയം അതിരൂപതാംഗവും പാപ്പുവാ ന്യൂഗിനിയായില്‍ അപ്പസ്തോലിക് ന്യൂണ്‍ഷോയുമായിരുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിനെ അള്‍ജീരിയായിലെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷോയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നീണ്ടൂര്‍ ഇടവകാംഗമായ മാര്‍ കുര്യന്‍ വയലുങ്കല്‍ 2016 ജൂലൈ 25 ആണ് ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായത്. പാപ്പാന്യൂഗിനിക്കൊപ്പം സോളമന്‍ ഐലന്‍ഡിലെയും ന്യൂണ്‍ഷോയുടെ ഉത്തരവാദിത്വം നിര്‍വഹിച്ചു വരുകയായിരുന്നു മാര്‍ വയലുങ്കല്‍. വത്തിക്കാന്‍ വിദേശകാര്യ വകുപ്പില്‍ വിവിധ രാജ്യങ്ങളില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചു വരുന്നതിനിടെയാണ് അപ്പസ്തോലിക്് ന്യൂണ്‍ഷോയായി ഉയര്‍ത്തപ്പെട്ടത്.

Facebook Comments

Read Previous

സെ.മേരീസ് ദൈവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണ ഉദ്ഘാടനം നടത്തി

Read Next

ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍സെന്‍്റ് ജോസഫ് വര്‍ഷം ഉദ്ഘാടനം ചെയ്തു.