Breaking news

സെ.മേരീസ് ദൈവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണ ഉദ്ഘാടനം നടത്തി

മോർട്ടൻഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ 2020 ഡിസംബർ എട്ടുമുതൽ 2021 ഡിസംബർ എട്ടുവരെ ആഗോള കത്തോലിക്കാ സഭയിൽ തിരു കുടുംബത്തിന്റെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം മായി ആചരിക്കുയാണ് . ഫ്രാൻസിസ് പാപ്പയുടെ ഈ ആഹ്വാനത്തോട് ചേർന്നുകൊണ്ട് സെ.മേരീസ് ക്നാനായ ദൈവാലയത്തിലും ഡിസംബർ 27 ഞായറാഴ്ച വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തിന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ഇടവകയിലെ സെൻറ് ജോസഫ് കൂട്ടായ്മയോടൊപ്പം ജോസഫ് നാമധാരികളും,  സ്റ്റീഫൻ നാമധാരികകളും ചേർന്നു ഇടവക വികാരി ഫാദർ തോമസ് മുളവനാലിന്റെ നേതൃത്വത്തിൽ സെൻറ് ജോസഫ് ഇയർ ഔദ്യോഗികമായി തിരി തെളിയിച്ചു ഉദ്ഘാടനം ചെയ്തു. വർഷം മുഴുവനും ഉപയോഗിക്കുവാൻ വേണ്ടി വിശുദ്ധ യൗസേപ്പിതാവിനോടുള്ള അനുദിന പ്രാർത്ഥന ഫ്ലയറും പ്രകാശനം ചെയ്തു. സഭയുടെ ആദ്യ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാളും തദവസരത്തിൽ ഭക്തിനിർഭരമായി ആചരിച്ചു. ഉഴവൂർ കുറുമുള്ളൂർ നിവാസികളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ എസ്തപ്പാനോസിന്റെ  തിരുനാളിൽ പങ്കെടുക്കുവാൻ ഇടവകയിലെ ഉഴവൂർ /കുറുമുള്ളൂർ നിവാസികളുടെ സാന്നിധ്യവും സഹകരണവും കൊണ്ട് ഏറെ മനോഹരമാക്കി. ഡിസംബർ 27 ഞായറാഴ്ച വിശുദ്ധ യൗസേപ്പിതാവിന്റെ വാർഷിക ഉദ്ഘാടനവും വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാളും, അതിലുപരി തിരു കുടുംബത്തിന്റെ തിരുനാളും കൂടിച്ചേർന്ന് സമുചിതമായി ആചരിക്കപ്പെട്ട ദിനമായിരുന്നു. കൊറോണോ വ്യാപനത്തിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് പുതുവത്സരത്തെ ആത്മീയമായി വരവേൽക്കുകയുണ്ടായി. ന്യൂഇയർ 

തലേദിനത്തിൽ വൈകിട്ട് ഏഴുമണിക്ക് നടന്ന വി. ബലിയിലും പത്തുമണിക്കത്തെ വിശുദ്ധ കുർബാനയുടെ ആരാധനയിലും തുടർന്നുണ്ടായ കൃതജ്ഞതാബലിയിലും ഇടവക ജനം 2021നെ വരവേറ്റു. ജനുവരി ഒന്നാം തീയതിയുടെ പ്രഭാതത്തിൽ പത്തുമണിക്കും വൈകിട്ട് ഏഴുമണിക്കും വിശുദ്ധ ബലി അർപ്പിച്ച് ഇടവക ജനത്തെയും വരുംവർഷത്തെയും ദൈവപരിപാലനക്കായി സമർപ്പിച്ചു. തിരുനാളുകളിലും പുതുവർഷ ആഘോഷങ്ങളിലും ഫാ. ടോം കണ്ണന്താനം, ഡീക്കൻ ജോസഫ് തച്ചാറ, ബഹു. സിസ്റ്റേഴ്സ്, എക്സിക്യൂട്ടീവ് അംഗങ്ങൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യവും സഹകരണവും ഏറെ ശ്രദ്ധേയമായി. ഫാ.തോമസ് മുളവനാൽ വചന സന്ദേശത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ ഇടവകയുടെ പേരിൽ ഏവർക്കും പുതുവത്സരാശംസകൾ നേർന്നു. സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ)

Facebook Comments

knanayapathram

Read Previous

ജോമി കൈപ്പാറേട്ടും കൂട്ടരും അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിമുകൾ ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം അവാർഡിൽ രണ്ട് അവാർഡുകൾ കരസ്‌ഥമാക്കി

Read Next

ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിനെ അള്‍ജീരിയായിലെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷോയായി നിയമിച്ചു