മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുമായി സഹകരിച്ചുകൊണ്ട് കണ്ണൂര്‍ ജില്ലയിലെ 6 ഗോത്രവര്‍ഗ കോളനികളില്‍ നടപ്പിലാക്കിവരുന്ന കിഴങ്ങുവര്‍ഗ്ഗ വിളകളുടെ കൃഷിയും, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും, ലക്ഷ്യമാക്കി ആരംഭിച്ചിരിക്കുന്ന Tite പദ്ധതിയുടെ ഭാഗമായി എരുവേശി ഗ്രാമപഞ്ചായത്തിലെ കുനിയന്‍പുഴ ഗോത്രവര്‍ഗ്ഗ കോളനിയിലെ 20 കുടുംബങ്ങള്‍ക്ക് ജൈവവള നിര്‍മ്മാണവുമായി ബന്ധപ്പെടുത്തി പൈപ്പ് കമ്പോസ്റ്റ് പദ്ധതി നടപ്പിലാക്കി. പരിപാടിയുടെ ഉദ്‌ഘാടനം മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസിസ്റ്റന്റ് സെക്രട്ടറി ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കല്‍ നിര്‍വഹിച്ചു. പൈപ്പ് കമ്പോസ്റ്റ് നിര്‍മ്മാണ രീതി, അസംസ്‌കൃത വസ്‌തുക്കള്‍, ജൈവ കമ്പോസ്റ്റ് വളം കൊണ്ടുള്ള ഗുണങ്ങള്‍, ഉപയോഗം എന്നിവയെക്കുറിച്ച് മാസ് പ്രോഗ്രാം മാനേജര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ ക്ലാസെടുത്തു. കോ-ഓഡിനേറ്റര്‍ റെനി സിബി, മനോജ് വി എന്നിവര്‍ നേതൃത്വം നല്‍കി