Breaking news

ജെന്‍സന് സ്വപ്ന ഭവനം ഒരുക്കി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

മാലക്കല്ല്: അപകടത്തില്‍പ്പെട്ട് നട്ടെല്ലിനു ക്ഷതം സംഭവിച്ച് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട മാലക്കല്ല് ഇടവകയിലെ വാറണാകുഴിയില്‍ ജെന്‍സണ്‍ കുര്യന്‍െറ പുതിയ ഒരു വീട് എന്ന സ്വപ്നം സാക്ഷാാത്കരിച്ച് മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി. അമേരിക്കയിലെ ഡിഡ്രോയിഡ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്‍്റെ പത്താം വാര്‍ഷിക അനുസ്മരണത്തിന്‍്റെ ഭാഗമായി പ്രസ്തുത ഇടവകയിലെ ഒരു കുടുംബമാണ് ജെന്‍സന് ഭവനം നിര്‍മ്മിക്കുന്നതിന് ഇടവക വികാരി ഫാ. ജെമി പുതുശ്ശേരിയുടെ നേതൃത്വത്തില്‍ പത്തുലക്ഷം രൂപ സംഭാവന ചെയ്തത്. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വളരെ ചുരുങ്ങിയ കാലയിളവില്‍ ഭവനത്തിന്‍്റെ നിര്‍മ്മാണവും സ്വന്തമായി വരുമാനനം ലഭിക്കാനായി വീടിനോട് അനുബന്ധിച്ച് ഒരു പീടിക മുറിയും നിര്‍മ്മിക്കുകയും ചെയ്തു. കള്ളാര്‍ സെന്‍്റ് തോമസ് പള്ളി വികാരി ഫാ. ഡിനോ കുമ്മാനിക്കാട്ടാണ് ഭവന നിര്‍മ്മാണത്തിന് നേതൃത്വം വഹിച്ചത്. ഭവനത്തിന്‍്റെ വെഞ്ചിരിപ്പ് കര്‍മ്മവും താക്കോല്‍ദാനവും, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വഹിച്ചു. മാസ് സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, അസിസ്റ്റന്‍്റ് സെക്രട്ടറി ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കല്‍, മാലക്കല്ല് പള്ളിവികാരി ഫാ. ബെന്നി കന്നുവെട്ടിയേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Facebook Comments

Read Previous

അലക്സ് നഗര്‍ കൈതയ്ക്കാനിരപ്പേല്‍ മറിയാമ്മ മത്തായി (99) നിര്യാതയായി. LIVE TELECASTING AVAILABLE

Read Next

കുഞ്ഞിപ്പൈതങ്ങളുടെ ആദ്യത്തെ ക്രിസ്തുമസ്സ് ആഘോഷിച്ചു