Breaking news

കുഞ്ഞിപ്പൈതങ്ങളുടെ ആദ്യത്തെ ക്രിസ്തുമസ്സ് ആഘോഷിച്ചു

ന്യൂ ജേഴ്സി: ന്യൂ ജേഴ്സി ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ കുഞ്ഞിപ്പൈതങ്ങളുടെ ആദ്യത്തെ ക്രിസ്തുമസ്സ് ആഘോഷം നടത്തപ്പെട്ടു. ക്രിസ്തുമസ്സ് തീരുകർമ്മങ്ങളോട് അനുബന്ധിച്ച് ഈ വർഷം പിറന്ന് ആദ്യമായി ജീവിതത്തിൽ ക്രിസ്തുമസ്സ് ആഘോഷിക്കുന്ന കുട്ടികളെ മാതാപിതാക്കൾ ദൈവാലയത്തിൽ കൊണ്ട് വരുകയും അവർക്ക് പ്രത്യേക സ്വീകരണവും പ്രാർത്ഥനയും നടത്തപ്പെടുകയും അവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. ഈവർഷം ന്യൂ ജേഴ്സ് ക്രിസ്തുരാജ ദൈവാലയത്തിൽ 11 പുതിയ കുഞ്ഞുങ്ങളെ സ്വീകരിച്ച് ആദരിക്കുകയും ദൈവത്തിന് കൃതജ്ഞത അർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.

Facebook Comments

Read Previous

ജെന്‍സന് സ്വപ്ന ഭവനം ഒരുക്കി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

Read Next

ജോമി കൈപ്പാറേട്ടും കൂട്ടരും അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിമുകൾ ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം അവാർഡിൽ രണ്ട് അവാർഡുകൾ കരസ്‌ഥമാക്കി