പോയ വര്‍ഷം പൊതു സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ക്നാനായ വ്യക്തിത്വങ്ങൾ ആരൊക്കെ? ക്നാനായ പത്രം നടത്തുന്ന ആദ്യ അവാര്‍ഡിനു നോമിനേഷനുകള്‍ ക്ഷണിക്കുന്ന അവസാന തിയതി ഇന്നാണ് .ഇന്ന് രാത്രി പന്ത്രണ്ട് മണി വരെ വായനക്കാരിൽ നിന്നും ലഭിക്കുന്ന നോമിനേഷനുകളാണ് അവാർഡിനായി പരിഗണിക്കുന്നത്.
2016 ൽ തുടക്കം കുറിച്ച ക്നാനായ പത്രം അഞ്ച് വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ 2020 ൽ പൊതു സമൂഹത്തിന് ഏറ്റവും അധികം സംഭവനകൾ നൽകിയത് ആരൊക്കെ ? സമൂഹത്തില്‍ പോസിറ്റീവ് ചിന്തകളുടെ വേരോട്ടം നടത്തിയവര്‍ ഉണ്ടോ? ക്നാനായ പത്രം ഒരുക്കുന്ന 2020 ൽ ആഗോള സമൂഹത്തിന് ഏറ്റവും അധികം സംഭാവനകൾ നൽകിയ ഒരു അൽമായ പ്രതിനിധ്യയെയും ഒരു വൈദികനോ /സന്ന്യസ്ത പ്രതിനിധിയെയോ തിരഞ്ഞെടുക്കാൻ ക്നാനായ പത്രം വായനക്കാർക്കായി അവസരമൊരുക്കുന്നു.
കോവിഡ് എന്ന മഹാ മാരിക്ക് മുൻപിൽ ലോക ജനത വിറങ്ങലിച്ചു നിന്നപ്പോൾ പൊതു സമൂഹത്തിന് നിസ്വാർദ്ധമായ സംഭവനകൾ നൽകിയ ക്നാനായ വ്യക്‌തിത്വങ്ങളെ കണ്ടെത്തുക എന്നതാണ് ക്നാനായ പത്രം ഈ അവാർഡ് നിർണ്ണയത്തിലൂടെ ഉദ്ദേശിക്കുന്നത്. ഒരു അൽമായ പ്രതിനിധ്യയെയും രണ്ടാമത്തെ കാറ്റഗറിയിൽ കോട്ടയം അതിരൂപതാഗങ്ങളായ ഒരു വൈദികനെയോ സന്ന്യാസ ജീവിതം നയിക്കുന്ന ഒരു സിസ്റ്ററിനെയോ വായനക്കാർക്ക് നിർദേശിക്കാം . ഓരോ വായനക്കാര്‍ക്കും എത്ര പേരെ വേണമെങ്കിലും നിര്‍ദേശിക്കാം. നിങ്ങളുടെ നിർദേശങ്ങൾ അല്ലെങ്കിൽ നോമിനേഷനുകൾ knanayapathram@gmail.com എന്ന ഇമെയിൽ അഡ്രെസ്സിലോ 00447533745997 ,918907373318 എന്നീ വാട്ട്സ് ആപ്പ് നമ്പറുകളിലോ ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് മുൻപായി അയക്കുക
ഇതു വിജയിപ്പിക്കേണ്ടത് പ്രിയ വായനക്കാര്‍ ആണ്. നിങ്ങളുടെ ചുറ്റിനും ഒന്നു കണ്ണോടിക്കുക. നിങ്ങളുടെ പരിചയക്കാരും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞിട്ടുള്ള പൊതു സമൂഹത്തിന് നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ള ആളുകളുടെ വിവരങ്ങൾ ഓർത്തു വക്കുക കാര്യങ്ങള്‍ അയവിറക്കുക. . എന്നിട്ടു അവരെ കുറിച്ചുള്ള വിവരങ്ങളും നോമിനേറ്റ് ചെയ്യാന്‍ നിങ്ങളുടെ ഫോണ്‍ നമ്പരും സഹിതം ഞങ്ങള്‍ക്ക് ഡിസംബർ 31ന് മുൻപായി ഞങ്ങൾക്ക് എഴുതുക . നിങ്ങൾ നോമിനേറ്റ് ചെയ്യുന്നവരുടെ പേരിൽ അതി വിദഗ്ധ പാനൽ തിരഞ്ഞെടുക്കുന്ന ഓരോ കാറ്റഗറിയിലും പെട്ട (അൽമായ കാറ്റഗറികോട്ടയം അതിരൂപതാഗങ്ങളായ ഒരു വൈദികനെയോ സന്ന്യാസ ജീവിതം നയിക്കുന്ന ഒരു സിസ്റ്ററിനെയോ ചേർന്നുള്ള രണ്ടാമത്തെ കാറ്റഗറി)അഞ്ചുപേരുടെ വിശദമായ ഫീച്ചറുകള്‍ ക്നാനായ പത്രത്തിൽ പ്രസിദ്ധീകരിക്കും. അതിന് ശേഷംമുതൽ വരെ www .knanayapathram.com ൽ നിങ്ങൾ നോമിനേറ്റ് ചെയ്യുന്ന ആളുകളുടെ വോട്ടിങ് ലിങ്ക് കൊടുക്കും ഇവരില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടുന്നയാള്‍ ആയിരിക്കും പുരസ്‌കാര ജേതാവ്.രണ്ട് ഗ്രൂപ്പിലെയും വിജയികൾക്ക് ക്നാനായ പത്രം നൽകുന്ന 5000 രൂപയുടെ ക്യാഷ് അവാർഡും ക്നാനായ പത്രം നൽകുന്ന പ്രശംസാ ഫലകവും ലഭിക്കും
വായനക്കാരുടെ ഇഷ്ടം മാത്രമാണ് ജേതാക്കളെ നിശ്ചയിക്കുന്നത്. അതിനാല്‍ നിങ്ങളുടെ പരിചയക്കാരോ സുഹൃത്തുക്കളോ ഈ പുരസ്‌കാരത്തിന് അര്‍ഹരാണെന്നു കരുതുന്നുവെങ്കില്‍ അറിയിക്കുക,knanyapathram@gmail.com നോമിനേഷൻ അയക്കാവുന്ന തിയതി മറക്കേണ്ട ഇന്ന് രാത്രി പന്ത്രണ്ട് മണിവരെ