ഹൂസ്റ്റൺ: ടെക്സസിലെ മിസോറി സിറ്റി മേയറായി ക്നാനായക്കാരൻ തെരഞ്ഞെടുക്കപ്പെട്ടു. കുറുമുള്ളൂർ ഇടവക ഇലയ്ക്കാട്ട് ഫിലിപ്പിെൻറയും ഏലിയാമ്മയുടെയും മകൻ റോബിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായിയാണ് ഒരു ഇന്ത്യക്കാരൻ ഈ സ്ഥാനത്തേക്ക് എത്തുന്നത്. റോബിൻ 5622 വോട്ടുകൾ നേടി (52.51 ശതമാനം )യപ്പോൾ എതിരാളി യോലൻഡാ ഫോർഡിന് 5085 വോട്ടുകളാണ്( 47.49 ശതമാനം) ലഭിച്ചത്. നവംബർ മൂന്നിന് നടന്ന തെരഞ്ഞെടുപ്പിൽ റോബിൻ ഉൾപ്പെടെ മൂന്നു സ്ഥാനാർഥികൾ മത്സരിെച്ചങ്കിലും ആർക്കും 50 ശതമാനത്തിൽ കൂടുതൽ വോട്ട് ലഭിച്ചില്ല. ഇതേ തുടർന്ന് രണ്ടാമതു വീണ്ടും നടത്തിയ മത്സരത്തിലാണ് റോബിൻ തെരഞ്ഞെടുക്കപ്പെട്ടത്. മിസോറി സിറ്റി ഭരണഘടന പ്രകാരം വിജയിക്കാൻ 51 ശതമാനത്തിൽ കൂടുതൽ വോട്ട് വേണം. മൂന്നു തവണ സിറ്റി കൗൺസിലറും ഒരു തവണ ഡെപ്യൂട്ടി മേയറുമായിരുന്നു റോബിൻ. ഹൂസ്റ്റൺ ക്നാനായ ഇടവകാംഗമാണ് റോബിൻ ഇപ്പോൾ. ഭാര്യ വെളിയനാട് ചെമ്മഴക്കാട് കുടുംബാംഗം ടീന.മക്കൾ: ലിയ, കേറ്റ്ലിൻ.