Breaking news

UKKCA യുടെ ലോക്ക് ഡൗൺ ചലഞ്ച് പുരാതനപ്പാട്ട് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ബർമിംഗ്ഹാം യൂണിറ്റിലെ സൈറ മരിയ ജിജോയ്ക്കും, ആഷ്ന അഭിലാഷിനും മൂന്നാം സ്ഥാനം പങ്കിട്ടെടുത്ത് മാഞ്ചസ്റ്റർ യൂണിറ്റിലെ ജോവിനാ ജിജിയും ചിച്ചസ്റ്റർ ആൻഡ് ലിറ്റിൽ ഹാംപ്റ്റൺ യൂണിറ്റിലെ ലെറ്റ്മി ജോസും.

മാത്യു പുളിക്കത്തൊട്ടിൽ
PRO UKKCA

വിശ്വാസവും പാരമ്പര്യവും മുറുകെപ്പിടിച്ച് തനിമയിൽ പുലരുന്ന ജനതയ്ക്ക് നാളെ യൂറോപ്പിൽ എന്ത് സംഭവിയ്ക്കും?, തലമുറകളായി ക്നാനായ സമുദായം അനുവർത്തിച്ചു വരുന്ന ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും നാളെ പുതുതലമുറ വിമുഖത കാണിയ്ക്കുമോ?, സൂര്യചന്ദ്രൻ മാരുള്ള നാൾ വരെ ക്നാനായ സമുദായം കെടാവിളക്കായി പ്രശോഭിയ്ക്കൂമെന്നത് പൊയ് വാക്കാണോ?, പുതിയ സംസ്ക്കാരങ്ങളോട് ഇടപഴകുന്ന നമ്മുടെ കുട്ടികൾ നാളെ നമ്മുടെ പാരമ്പര്യങ്ങളെ മറന്നുകളയുമോ?, മാർത്തോമൻ പാട്ടിൻ്റെയും മൈലാഞ്ചിപ്പാട്ടിൻ്റെയും ബറുമറിയം പാട്ടിൻ്റെയും അലകൾ വരും തലമുറയുടെ കാലത്ത് യൂറോപ്പിലുയരുമോ?,എല്ലാ ചോദ്യങ്ങൾക്കും ഉത്തരമേകി ലോകാവസാനം വരെ ക്നാനായ സമുദായം നിലനിൽക്കും എന്ന ഉറച്ച പ്രതീക്ഷകളുടെ പൊൻവെട്ടമാണ്, UKKCA ലോക്ക് ഡൗൺ ചലഞ്ച് പുരാതനപ്പാട്ട് മത്സരഫലങ്ങൾ തരുന്നത്.

മലയാളം പാഠ്യ ഭാഷയല്ലാതിരുന്നിട്ടും പുരാതനപ്പാട്ട് മത്സരത്തിൽ പങ്കെടുത്ത കുട്ടികളുടെ ബാഹുല്യം ചെറിയ പ്രതീക്ഷകളല്ല നൽകുന്നത്. ഭംഗിയേറിയ ഉച്ചാരണ ശുദ്ധിയുമായി, ഈണത്തിൽ പാടിയ പുരാതനപ്പാട്ടു മത്സരാർത്ഥികളിൽ ഒന്നാം സ്ഥാനത്തെത്തിയത് ബർമിംഗ്ഹാം യൂണിറ്റിലെ സൈറാ മരിയാ ജിജോയാണ്. രണ്ടാം സ്ഥാനത്തെത്തിയതും ബർമിംഗ്ഹാം യുണിറ്റിലെ തന്നെ ആഷ്ന അഭിലാഷാണ്. മൂന്നാം സ്ഥാനത്തെത്തിയത് രണ്ട് പേർ. മാഞ്ചസ്റ്റർ യൂണിറ്റിലെ ജോവിനാ ജിജിയും ചിച്ചസ്റ്റർ ആൻഡ് ലിറ്റിൽഹാം യൂണിറ്റിലെ ലെറ്റ്മി ജോസും.മുഴുവൻ വിജയികൾക്കും UKKCA യുടെ അഭിനന്ദനങ്ങൾ.

Facebook Comments

knanayapathram

Read Previous

ആടുകളെ വിതരണം ചെയ്തു

Read Next

മിസോറി സിറ്റി മേയറായി റോബിൻ ഇലയ്​ക്കാട്ട്​ തെരഞ്ഞെടുക്കപ്പെട്ടു