കടുത്തുരുത്തി: ചരിത്ര പ്രസിദ്ധ തീർഥാടനകേന്ദ്രമായ കടുത്തുരുത്തി സെൻമേരിസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ, ക്രിസ്മസിനെ വരവേൽക്കാൻ കൂറ്റൻ നക്ഷത്രം ഒരുക്കി കെ സി വൈ എൽ അംഗങ്ങൾ, 40 അടിയോളം ഉയരമുള്ള ഫ്രെയിമിൽ വ്യത്യസ്തമായ രീതിയിൽ കയർ ഉപയോഗിച്ച് പൊതിഞ്ഞാണ് നക്ഷത്രം ഉണ്ടാക്കിയിരിക്കുന്നത്
സ്റ്റാർ നിർമ്മിക്കുന്നതിന് പ്ലാസ്റ്റിക് ഉപേക്ഷിച്ച് കയർ ഉപയോഗിച്ചതിലൂടെ സമൂഹത്തിന് മികച്ച ഒരു മാതൃകയാണ് കെ സി വൈ എൽ അംഗങ്ങൾ നൽകിയിരിക്കുന്നതെന്ന് വികാരി ഫാ. അബ്രഹാം പറബേട്ട് പറഞ്ഞു, വലിയപള്ളിയുടെ പിൻഭാഗത്തായി ആണ് നക്ഷത്രം സ്ഥാപിച്ചിരിക്കുന്നത്, 8 ട്യൂബുകൾ ഉപയോഗിച്ചാണ് നക്ഷത്രത്തിന് വെളിച്ചം നൽകുന്നത്, 40 ഓളം കെ സി വൈ എൽ അംഗങ്ങൾ 3 ദിവസത്തെ കഠിന പരിശ്രമത്തിലൂടെയാണ് സ്റ്റാർ നിർമാണം പൂർത്തിയായത്
Facebook Comments