Breaking news

മികച്ച കായിക താരങ്ങളെ ആദരിക്കാന്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ എന്‍ഡോവ്‌മെന്റ്‌ ഏര്‍പ്പെടുത്തുന്നു

കോട്ടയം: കായികരംഗത്ത്‌ സ്‌തുത്യര്‍ഹമായ പ്രകടനവും സേവനവും അനുഷ്‌ഠിച്ച എം.യു മാത്യു മാക്കിലിന്റെ സ്‌മരണാര്‍ത്ഥം മികച്ച വനിതാ കായികതാരത്തിനെ ആദരിക്കുന്നതിനായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ എന്‍ഡോവ്‌മെന്റ്‌ ഏര്‍പ്പെടുത്തുന്നു. ഇതിനായി റിട്ട. കൃഷി ജോയിന്റ്‌ ഡയറക്ടര്‍ അബ്രാഹം തടത്തില്‍ ലഭ്യമാക്കിയ ഒരുലക്ഷം രൂപ കെ.സി.സി പ്രസിഡന്റ്‌ തമ്പി എരുമേലിക്കര ഏറ്റുവാങ്ങി. പ്രസ്‌തുത തുകയുടെ വാര്‍ഷിക പലിശ ഉപയോഗിച്ച്‌ എല്ലാവര്‍ഷവും മികച്ച വനിതാ കായികതാരത്തിന്‌ ക്യാഷ്‌ അവാര്‍ഡ്‌ ലഭ്യമാക്കാനാണ്‌ തീരുമാനം. തുടര്‍ന്ന്‌ ഇതര വിഭാഗങ്ങള്‍ക്കുവേണ്ടിയും എന്‍ഡോവ്‌മെന്റ്‌ ആരംഭിക്കുമെന്ന്‌ കെ.സി.സി ഭാരവാഹികള്‍ അറിയിച്ചു. റവ.ഫാ.ജോസ്‌ കുറുപ്പന്തറ, ജനറല്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, ട്രഷറര്‍ ഡോ. ലൂക്കോസ്‌ പുത്തന്‍പുരക്കല്‍, വൈസ്‌ പ്രസിഡണ്ട്‌ തോമസ്‌ അരയത്ത്‌, ജോയിന്റ്‌ സെക്രട്ടറി സ്റ്റീഫന്‍ കുന്നുംപുറം, എ.ഐ.സി.യു പ്രതിനിധി തോമസ്‌ അറക്കത്തറ, കെ.സി.സി സ്‌പോര്‍ട്ട്‌സ്‌ വിഭാഗം കോര്‍ഡിനേറ്റര്‍ ശ്രീ. നീബു മാക്കില്‍ എന്നീവര്‍ സംസാരിച്ചു.

Facebook Comments

Read Previous

ക്രിസ്തുമസിനെ വരവേൽക്കാൻ കൂറ്റൻ നക്ഷത്രം ഒരുക്കി കെ സി വൈഎൽ കടുത്തുരുത്തി യൂണിറ്റ് അംഗങ്ങൾ

Read Next

ചെറുപുഷ്പ മിഷന്‍ സംഘടിപ്പിച്ച ലീഗ് കത്ത് മത്സരത്തിൽ ജാസ്മിന്‍ റെജിയും എമിലിഡാ സ്റ്റീഫനും വിജയികൾ