കോട്ടയം: ഡിസംബര്‍ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെയും സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്‍ഡ്യയുടെയും സഹകരണത്തോടെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം തോമസ് ചാടികാടന്‍ എം.പി നിര്‍വ്വഹിച്ചു. കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവൂങ്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ നവചൈതന്യ വികലാംഗ ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറി രാജു കെ, കെഎസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ്, സിബിആര്‍ അനിമേറ്റര്‍ ബീനാ ജോയി എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭഗമായി നടത്തപ്പെട്ട സെമിനാറിന് റിസോഴ്‌സ് പേഴ്‌സണ്‍ ഷിജി ജോണ്‍സണ്‍ നേതൃത്വം നല്‍കി. കൂടാതെ ഭിന്നശേഷിയുള്ള കുട്ടികളുടെ പ്രശ്ചന്നവേഷ മത്സരവും കലാവിരുന്നും ഓണ്‍ലൈന്‍ ഹാന്റി ക്രാഫ്റ്റ് നിര്‍മ്മാണ മത്സരവും നടത്തപ്പെട്ടു. ഭിന്നശേഷിയുള്ള കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു. ദിനാചരണത്തോടനുബന്ധിച്ച് നവചൈതന്യ വികലാംഗ ഫെഡറേഷന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തുക്കം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തോമസ് ചാഴികാടന്‍ എം.പിയ്ക്ക് നിവേദനവും സമര്‍പ്പിച്ചു