മിസ്സിസാഗാ, കാനഡ. കാനഡയിലെ ക്നാനായ കത്തോലിക്കരുടെ ദേശീയ സംഘടനയും ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക – KCCNA യുടെ അംഗസംഘടനയുമായ ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് കാനഡ (KCAC) ക്ക് പുതു നേതൃത്വം. സിബിൾ നീരാററൂപാറ (പ്രസിഡണ്ട്) ഫിലിപ്പ് കൂറ്റത്താംപറമ്പിൽ/കുന്നശ്ശേരി (വൈസ് പ്രസിഡണ്ട്) എന്നിവരുടെ നേതൃത്വത്തിലുള്ള യുവത്വം തുളുമ്പുന്ന കമ്മറ്റി എതിരില്ലാതെ തെരെഞ്ഞെടുക്കപെട്ടപ്പോൾ അത് കാനഡയിലെ ക്നാനായ അസോസിയേഷന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമായി. ദീപു മലയിൽ (സെക്രട്ടറി), സിജു മുളയിങ്കൽ (ജോയിന്റ് സെക്രട്ടറി), സോജിൻ കണ്ണാലിൽ (ട്രഷറർ) എന്നിവരും എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. KCCNA നാഷണൽ കൗൺസിലിലേക്ക് ജോമോൻ കുടിയിരുപ്പിൽ, ജോജി വണ്ടൻമാക്കിൽ, ഷിൻസൺ താന്നിച്ചുവട്ടിൽ, ജെസ് ലി പുത്തൻപുരയിൽ, ജോണി കദളിക്കാട്ടിൽ എന്നിവരും ബെന്നി ചക്കുങ്കൽ, ഷൈൻ താന്നിപ്പറമ്പിൽ എന്നിവർ കമ്മറ്റി മെമ്പേഴ്‌സ് ആയും തെരഞ്ഞെടുക്കപ്പെട്ടു. ലിജി മേക്കര ക്നാനായ കാത്തലിക്ക് വിമൻസ് ഫോറത്തിനെയും, റിച്ചിൻ വേഴാപറമ്പിൽ കെ സി വൈ എൽ നെയും നയിക്കും. ബൈനറ്റ് ആലപ്പാട്ട്, ജിനേഷ് ചേരിയിൽ, ജെയ്മോൻ കൈതക്കുഴിയിൽ എന്നവരാണ് സംഘടനയുടെ തെരെഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുവാനായി ട്രസ്റ്റി ബോർഡിലേക്ക് നിയുക്തരായിട്ടുള്ളത്. മുൻ പ്രസിഡണ്ട് റോയി പുത്തെൻകളം എക്സ് ഒഫിഷ്യോ മെമ്പറായും, രാജീവ് വള്ളിത്തോട്ടത്തിൽ ഓഡിറ്ററായും കമ്മറ്റിയിൽ പ്രവർത്തിക്കും. സംഘടനയുടെ വാർഷിക പൊതുയോഗത്തിൽ വച്ച് പുതിയ കമ്മറ്റി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.
റോയി പുത്തെൻകളം ( പ്രസിഡണ്ട്), സിബിൾ നീരാററുപാറ (വൈസ് പ്രസിഡണ്ട്) ജെയ്സൻ കുടിയിരുപ്പിൽ (സെക്രട്ടറി), അലക്സ് മനക്കാപറമ്പിൽ (ജോ. സെക്രട്ടറി), ജെയ്മോൻ കൈതക്കുഴിയിൽ (ട്രഷറർ) എന്നിവരായിരുന്നു കഴിഞ്ഞ രണ്ടു വർഷങ്ങളായി സംഘടനക്ക് നേതൃത്വം നൽകിയിരുന്നത്.
പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കമ്മറ്റിക്ക് മുൻ പ്രസിഡന്റ് റോയി പുത്തെൻകളം ആശംസകൾ അറിയിച്ചു. കാനഡയിലെ ക്നാനായ സമൂഹത്തിന്റെ ഉന്നമനത്തിനും സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്ന വ്യക്തി താല്പര്യങ്ങൾക്ക് അതീതമായ സംഘടന എന്ന KCAC യുടെ സ്ഥാനം അചഞ്ചലമായി മുന്നോട്ട് കൊണ്ടുപോകുവാൻ യുവത്വം തുളുമ്പുന്ന പുതിയ കമ്മറ്റിക്ക് സാധിക്കും എന്നുള്ള ഉത്തമ വിശ്വാസം തനിക്കുണ്ട് എന്ന് അദ്ദേഹം തന്റെ ആശംസാ പ്രസംഗത്തിൽ അറിയിച്ചു. കഴിഞ്ഞ രണ്ടു വർഷക്കാലം KCAC യുടെ പ്രവർത്തനങ്ങളിൽ പങ്കാളികളായികൊണ്ട് സംഘടനക്ക് പുതുജീവൻ നൽകുവാൻ സഹകരിച്ച എല്ലാവരോടും അദ്ദേഹം തന്റെ കമ്മറ്റിയുടെ പേരിൽ നന്ദി അറിയിച്ചു.
പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കമ്മറ്റിക്ക് ചടങ്ങിൽ സന്നിഹിതനായിരുന്ന ഫാ. തോമസ് താഴെപ്പള്ളി ആശംസകൾ നേർന്നു .
കാനഡയിലെ ക്നാനായ സമൂഹം തങ്ങളിൽ ഏല്പിച്ചിരിക്കുന്ന വിശ്വാസത്തിനും ഉത്തരവാദിത്വത്തിനും പ്രസിഡണ്ട് സിബിൾ നീരാററുപാറ പുതിയ കമ്മറ്റിയെ പ്രതിനിധീകരിച്ച് നന്ദി അറിയിച്ചു. തുടർന്നും ക്യാനഡയിലെ ക്നാനായ സമൂഹത്തിന്റെ അല്മായ ശബ്ദമാകുവാനും, തനിമയിലും, ഒരുമയിലും, വിശ്വാസനിറവിലും ക്നാനായ സമൂഹത്തെ നയിക്കുവാനും പ്രതിജ്ഞാബദ്ധമായ ഈ കമ്മറ്റിക്ക് അകമഴിഞ്ഞ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.Attachments area