Breaking news

മോണ്‍. കുരിശുംമൂട്ടിലിനെ റമ്പാനായി ഉയര്‍ത്തി; മെത്രാഭിഷേകം നവംബര്‍ 14-ന്‌

റാന്നി: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. ജോര്‍ജ്‌ കുരിശുംമൂട്ടില്‍ റാന്നി സെന്റ്‌ തെരേസാസ്‌ ദൈവാലയത്തില്‍ നവംബര്‍ 7-ന്‌ നടന്ന റമ്പാന്‍സ്ഥാന ശുശ്രൂഷയില്‍ ഗീവര്‍ഗീസ്‌ റമ്പാനായി ഉയര്‍ത്തപ്പെട്ടു. ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്കാബാവ മുഖ്യകാര്‍മികനും മാര്‍ മാത്യു മൂലക്കാട്ട്‌, മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ എന്നിവര്‍ സഹകാര്‍മികരുമായിരുന്നു. ഗീവര്‍ഗീസ്‌ മാര്‍ തിയോഡോഷ്യസ്‌, യുഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്‌, സാമുവല്‍ മാര്‍ ഐറേനിയോസ്‌, കുര്യാക്കോസ്‌ മാര്‍ ഇവാനിയോസ്‌ എന്നിവരും സംബന്ധിച്ചു. ഗീവര്‍ഗീസ്‌ റമ്പാന്റെ മെത്രാഭിഷേകം 14-ന്‌ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രലില്‍ നടക്കും.

Facebook Comments

Read Previous

അറുന്നൂറ്റിമംഗലം തലവടിയില്‍ ടി.എ. ജോസഫ് (76, റിട്ട. വില്ലേജ് ഓഫീസര്‍) നിര്യാതനായി. LIVE TELECASTING AVAILABLE

Read Next

ജോണി കുരുവിള പടിക്കമ്യാലിലിനെ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ ആദരിച്ചു