കോട്ടയം: ദക്ഷിണ മെസപ്പെട്ടോമിയയിലെ കിനായി ഗ്രാമത്തില്‍ നിന്ന് ഏഴ് ഇല്ലത്തില്‍പ്പെട്ട 72 കുടുംബങ്ങള്‍ കിനായി തോമ്മായുടെയും ഉറഹായിലെ മാര്‍ യൗസേപ്പിന്റെയും നേതൃത്വത്തില്‍ എ.ഡി 345 ല്‍ കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയതിന്റെ സ്‌മാരകമായി കോട്ടപ്പുറത്ത് സ്ഥാപിച്ചിരിക്കുന്ന ക്‌നായിത്തോമാ ടവറിന്റെയും ഭവനത്തിന്റെയും തുടര്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി മാതൃകാപരമായ നേതൃത്വം വഹിച്ച ജോണി കുരുവിള പടിക്കമ്യാലിലിനെ കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ആദരിച്ചു. അതിരൂപതാ വികാരി ജനറാളും കെ.സി.സി. ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പൊന്നാട അണിയിച്ചാണ് ജോണി കുരുവിളയെ ആദരിച്ചത്. കെ.സി.സി അതിരൂപതാ പ്രസിഡന്റ് തമ്പി എരുമേലിക്കര, വൈസ് പ്രസിഡന്റ് തോമസ് അരയത്ത്, ജനറല്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, ട്രഷറര്‍ ഡോ.ലൂക്കോസ് പുത്തന്‍പുരയ്‌ക്കല്‍, ജോയിന്റ് സെക്രട്ടറി സ്റ്റീഫന്‍ കുന്നുംപുറം, എ.കെ.സി.സി പ്രതിനിധി ഷാജി കണ്ടശ്ശാംകുന്നേല്‍, എ.ഐ.സി.യു പ്രതിനിധി തോമസ് അരക്കത്തറ എന്നിവര്‍ സന്നിഹിതരായിരുന്നു. കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്‌നായി തോമാ ഭവന്റെ തുടര്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും വിപുലീകരണത്തിനാവശ്യമായ വിവിധ പദ്ധതികള്‍ക്ക് കെ.സി.സി രൂപം നല്‍കിയിട്ടുണ്ട്