Breaking news

മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡലിന്‌ അര്‍ഹനായ ഡി.വൈ.എസ്‌.പി റെജി എബ്രഹാമിനെ കോട്ടയം അതിരൂപത ആദരിച്ചു.

കോട്ടയം: മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡലിന്‌ അര്‍ഹനായ ആലുവ ഡിസി.ആര്‍.ബിയിലെ ഡി.വൈ.എസ്‌.പി റെജി എബ്രഹാമിനെ കോട്ടയം അതിരൂപത ആദരിച്ചു. ചാരമംഗലം സെന്റ്‌ ആന്‍സ്‌ ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ മൊമന്റോ നല്‍കിയാണ്‌ ഡി.വൈ.എസി.പി റെജിയെ ആദരിച്ചത്‌. ചാരമംഗലം ഇടവക വികാരി ഫാ. സന്തോഷ്‌ മുല്ലമംഗലത്ത്‌, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ യൂണിറ്റ്‌ പ്രസിഡന്റ്‌ ബെന്നി മാപ്പിളശ്ശേരില്‍, ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ യൂണിറ്റ്‌ പ്രസിഡന്റ്‌ മോന്‍സി ടോമി കറുകപ്പറമ്പില്‍, ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ലീഗ്‌ യൂണിറ്റ്‌ പ്രസിഡന്റ്‌ ആല്‍വിന്‍ ജോസ്‌ മാടശ്ശേരില്‍ എന്നിവര്‍ അഭിനന്ദനമറിയിച്ച്‌ സംസാരിച്ചു. കോട്ടയം അതിരൂപതയിലെ ചാരമംഗലം ഇടവകാംഗമായ പൊന്നിട്ടുശ്ശേരില്‍ എബ്രാഹം-എലിക്കുട്ടി ദമ്പതികളുടെ മകനാണ്‌ ഡി.വൈ.എസ്‌.പി റെജി.

Facebook Comments

Read Previous

ജോണി കുരുവിള പടിക്കമ്യാലിലിനെ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ ആദരിച്ചു

Read Next

മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാര്‍ഷിക മൃഗസംരക്ഷണ സംയോജിത പദ്ധതിയില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു.