മടമ്പം: മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കേരള വെറ്റിനറി സര്‍വകലാശാല ലൈവ്സ്റ്റാേക്ക് പ്രൊഡക്ഷന്‍ മാനേജ്മെന്‍്റുമായി സഹകരിച്ചുകൊണ്ട് കാര്‍ഷിക മൃഗസംരക്ഷണ സംയോജിത പദ്ധതിയില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. കൃഷി എന്നതിന് ഒരു ദൈവീക മുഖവും, ഒപ്പം മാനുഷിക മുഖവും ഉണ്ടാവണമെന്നും. നഷ്ടപ്പെട്ടുപോയ നമ്മുടെ കാര്‍ഷിക സംസ്കാരത്തെ തിരികെ കൊണ്ടുവരേണ്ടത് മാനവരാശിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്നും. പിതാവ് പറഞ്ഞു. മടമ്പം പള്ളി വികാരി ഫാ. ലൂക്ക് പുതൃക്കയില്‍ , മാസ് സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ജോസഫ് മാത്യു ക്ളാസ് നയിച്ചു. മാസ് മടമ്പം, പെരിക്കല്ലൂര്‍ ,ബാംഗ്ളൂര്‍ എന്നീ ഫൊറോനാ കളിലെ കര്‍ഷകര്‍ക്കും ,കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും വേണ്ടി നടത്തിയ സെമിനാറില്‍ വൈദികരും, മാസ്സ് സ്റ്റാഫ് അംഗങ്ങളും, പങ്കെടുത്തു. മാസ്സ് മടമ്പം മേഖലാ കോഡിനേറ്റര്‍ റെനി സിബി നന്ദി പറഞ്ഞു. മാസ്സ് അസിസ്റ്റന്‍്റ് സെക്രട്ടറി ഫാ. സിബിന്‍ കൂട്ട കല്ലുങ്കല്‍ നേതൃത്വം ന്‍ല്‍കി.