Breaking news

പ്രതികൂലസാഹചര്യത്തിലും കെ.സി.വൈ.എൽ സജീവവും ചലനാത്മകവുമായ സംഘടന | മാർ മാത്യു മൂലക്കാട്ട്

ക്നാനായ കാത്തലിക് യൂത്ത് ലീഗ് അതിരൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ ഡയറക്ടേഴ്സ്, സിസ്റ്റർ അഡ്വൈസേഴ്സ് മീറ്റ് ഓൺലൈനായി സൂമിലൂടെ നവംബർ 7 ന് നടത്തപ്പെട്ടു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഏത് പ്രതികൂല സാഹചര്യത്തിലും തളരാതെ മുന്നോട്ട് പോകാനുള്ള പ്രത്യേകമായ ഒരു ആത്മധൈര്യവും ശക്തിയും യുവജനങ്ങൾക്കുണ്ട് എന്നും ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനങ്ങൾ മറ്റുളളവർക്ക് ഏറെ പ്രത്യാശ നൽകുന്നതും ഗ്ലാഘനീയവുമാണെന്ന് ഉദ്ഘാടന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. യോഗത്തിന് കെ.സി.വൈ.എൽ അതിരൂപതാ പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എൽ അതിരൂപതാ ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ ആമുഖ സന്ദേശം നൽകുകയും, അതിരൂപതാ സിസ്റ്റർ അഡ്വൈസർ സി.ലേഖ എസ്.ജെ.സി ആശംസകൾ അറിയിക്കുകയും ചെയ്തു. അതിരൂപത ഡയറക്ടർ ശ്രീ. ഷെല്ലി ആലപ്പാട്ട് പുതുക്കിയ നിയമാവലി പരിചയപ്പെടുത്തുകയും, സംശയങ്ങൾക്ക് മറുപടി നൽകുകയും, നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. അതിരൂപത ഭാരവാഹികൾ സ്വയം പരിചയപ്പെടുത്തി സംസാരിച്ചു. യോഗത്തിന് അതിരൂപതാ ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ സ്വാഗതം ആശംസിച്ചു. അതിരൂപത വൈസ് പ്രസിഡന്റ് ജോസുകുട്ടി താളിവേലിൽ നന്ദിയും അർപ്പിച്ചു. 100 ഓളം ഡയറക്ടേഴ്സ്, സിസ്റ്റർ അഡ്വൈസേഴ്സ് പങ്കെടുത്ത മീറ്റിങ്ങിന് അതിരൂപത ഭാരവാഹികളായ അനിറ്റ് ചാക്കോ കിഴക്കേ ആക്കൽ, ആൽബർട്ട് തോമസ്, അച്ചു അന്ന ടോം, അമൽ അബ്രഹാം എന്നിവർ നേതൃത്വം നൽകി.

Facebook Comments

knanayapathram

Read Previous

മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാര്‍ഷിക മൃഗസംരക്ഷണ സംയോജിത പദ്ധതിയില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു.

Read Next

കല്ലറ കണ്ണാരത്തിൽ ഏലിയാമ്മ തോമസ് നിര്യാതയായി LIVE FUNERAL TELECASTING AVAILABLE