Breaking news

കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആല്‍ഫ്രഡ് എസ്.വി.എം (82) നിര്യാതയായി

പാലത്തുരുത്ത്: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആല്‍ഫ്രഡ് എസ്.വി.എം (82) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(23.10.2020) ഉച്ചകഴിഞ്ഞ് 2.30 ന് പാലത്തുരുത്ത് വിസിറ്റേഷന്‍ മഠം ചാപ്പലിലെ പ്രാര്‍ത്ഥനകള്‍ക്കു ശേഷം പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് പളളി സെമിത്തേരിയില്‍. നീണ്ടൂര്‍ മാളിയേക്കല്‍ പരേതരായ എം. റ്റി തോമസ്-മറിയാച്ചി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: എം.റ്റി. തോമസ് (കുഞ്ഞ്), പരേതരായ ഫാ.ജോര്‍ജ് മാളിയേക്കല്‍ എസ്.ജെ, എം.റ്റി. ജോസഫ്, എം.റ്റി. ജേക്കബ്, അച്ചാമ്മ, മേരി. പരേത കൈപ്പുഴ, മടമ്പം, പുന്നത്തുറ, കുമരകം, കുറുപ്പന്തറ, എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ അദ്ധ്യാപികയായും, ചിങ്ങവനം, കട്ടച്ചിറ, വെളിയനാട്, പയസ് മൗണ്ട്, കാനംവയല്‍, മളളൂശ്ശേരി, മറ്റക്കര, മാറിക, പുന്നത്തുറ, കിഴക്കേനട്ടാശ്ശേരി എന്നിവിടങ്ങളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. മൃതദേഹം വെളളിയാഴ്ച രാവിലെ 10.30 ന് പാലത്തുരുത്ത് വിസിറ്റേഷന്‍ മഠത്തില്‍ കൊണ്ടുവരും

Facebook Comments

Read Previous

അന്നമിത്ര പദ്ധതി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

Read Next

ഡി വൈ എസ് പി റെജി എബ്രഹാം പി മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി