Breaking news

അന്നമിത്ര പദ്ധതി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി കോട്ടയം അതിരൂപതയുടെ  സാമൂഹ്യ  സേവന  വിഭാഗമായ കോട്ടയം  സോഷ്യല്‍  സര്‍വീസ്  സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാത്തലിക് ഹെല്‍ത്ത്  അസോസിയേഷന്‍  ഓഫ്  ഇന്ത്യയുടെയും ലില്ലിയാനെ ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന അന്നമിത്ര പദ്ധതിയുടെ ഭാഗമായിട്ടുള്ള ഭക്ഷ്യകിറ്റുകളുടെ വിതരണം നടത്തപ്പെട്ടു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍മാരായ ബബിത റ്റി ജെസ്സില്‍, ഷൈല തോമസ്, സിബിആര്‍ കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ്  എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.  പദ്ധതിയുടെ  ഭാഗമായി കോട്ടയം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 50 കുടുംബങ്ങള്‍ക്ക് ആയിരം  രൂപ  വീതം  വില  വരുന്ന  ഭക്ഷ്യ  കിറ്റുകളാണ് ലഭ്യമാക്കിയത്.  കോവിഡ്  പ്രതിരോധത്തിനായുള്ള മാസ്‌ക്കുകള്‍, അരി, ഗോതമ്പുപൊടി, പയര്‍, പഞ്ചസാര, കുക്കിംഗ് ഓയില്‍, സോപ്പ് എന്നിവ  ഉള്‍പ്പെടെയുള്ള  കിറ്റുകളാണ് ലഭ്യമാക്കിയത്. അന്നമിത്ര പദ്ധതിയുടെ ഭാഗമായി  തുടര്‍ച്ചയായി മൂന്ന് മാസങ്ങളില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. 

Facebook Comments

Read Previous

ലോസ് ആഞ്ചലസിൽ മിഷൻ ഞായർ ആചരിച്ചു

Read Next

കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആല്‍ഫ്രഡ് എസ്.വി.എം (82) നിര്യാതയായി