Breaking news

കല്ലറ പുത്തന്‍പള്ളി ഇടവക അരീച്ചിറയില്‍ ബെന്നി ജോസഫ് യു കെയിലെ പ്രെസ്റ്റണില്‍ നിര്യാതനായി

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി മരണം. പ്രെസ്റ്റണിൽ ഏവർക്കും സുപരിചിതനായ ബെന്നി ജോസഫ് (56) ആണ് നിര്യാതനായത് . പരേതൻ മുൻ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്‌. കല്ലറ പുത്തൻപള്ളി ഇടവക അരീച്ചിറ കുടുംബാംഗമാണ് പരേതനായ ബെന്നി ജോസഫ്. യു കെ കെ സി എ പ്രെസ്റ്റൺ യൂണിറ്റ് മെമ്പറും ,ലിവർപൂൾ ക്നാനായ മിഷൻ അംഗവും ആണ് പരേതൻ.

ഭാര്യ സുബി റോയൽ പ്രെസ്റ്റൺ ആശുപത്രിയിലെ നഴ്‌സാണ്. രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. പ്രെസ്റ്റൺ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ലീഡറും വിദ്യാർത്ഥിയുമായ ജോബിൻ, എട്ടാം ക്ലാസ് വിദ്യാർത്ഥി ജോസ്‌ലിൻ എന്നിവർ.

ഹൃദയസ്തംഭനം ആണ് മരണ കാരണം എന്നാണ് പ്രാഥമിക വിവരം. റോയൽ ആശുപത്രിയിലെ മോർച്ചറിയിൽ ആണ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് 

Facebook Comments

knanayapathram

Read Previous

ക്നാനായ യുവാക്കളുടെ “മൗനം” എന്ന മ്യൂസിക്കൽ ആൽബം സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

Read Next

ഇരവിമംഗലം കൂട്ടകൈതയിൽ അന്നകുട്ടി ചാക്കോ (84) നിര്യതയായി LIVE TELECASTING AVAILABLE