Breaking news

ക്നാനായ യുവാക്കളുടെ “മൗനം” എന്ന മ്യൂസിക്കൽ ആൽബം സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

ക്നാനായക്കാർക്ക് അഭിമാനിക്കാൻ പുതിയ ഒരു മ്യൂസിക്കൽ ആൽബം കൂടി… കോട്ടയം, ഉഴവൂർ സ്വദേശി ജസ്റ്റിൻ ജോൺ കണ്ടത്തിൽ ഒരുക്കിയ EMOTIONAL MUSICAL ALBUM ആണ് ഇപ്പോൾ തരങ്കമായിക്കൊണ്ടിരിക്കുന്നത്. കാലത്തിനതീതമായി പെയ്യുന്ന അമ്മയെന്ന മൗന കാവ്യം….ആണ് ഇതിവ്രത്തം. ഉഴവൂർ റിട്ടയേർഡ് ആദ്യാപിക ബീന സിറിയക്ക് മൂലക്കാട്ട് അമ്മയായപ്പോൾ ജോഷ്വാ ജയിംസ് ആണ് മകനായി അഭിനയിച്ചിരിക്കുന്നത്. താമരയുടെ വരികൾക്ക് ഈണം പകർന്നത് കെ.ആർ രാഹൂലും, പാടി അവിസ്മരണീയമാക്കിയത്
എഎച്ച്ഡി ഷബീബും ആണ്. പല ഷോർട്ട് ഫിലുമുകളും, മ്യൂസിക് ആൽബങ്ങളും ഇതിന് മുബും ചെയ്തിട്ടുള്ള ജസ്റ്റിൻ ജോൺ കണ്ടത്തിൽ ആണ് സംവിധായകൻ. ഷിൻസൺ മാത്യു കവുന്നുംപാറയിൽ ആണ് ഇതിന്റെ നിർമ്മാതാവ്.ഇനിയും ഇതുപോലെ കാലത്തിനനുസ്രതമായ പുതിയ അൽബങ്ങളും, ഷോർട്ട് ഫിലിമുകളുമായി ഇവർ മുന്നോട്ട് വരട്ടെ എന്ന് ക്നാനായ പത്രം ആശംസിക്കുന്നു.

Facebook Comments

knanayapathram

Read Previous

ഫാ ബിനീഷ് മാങ്കോട്ടിലും ടീമും പാടി അഭിനയിക്കുന്ന ”ക്നാനായ സമുദായത്തിന്റെ സ്വന്തം ബറുമറിയം” സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

Read Next

കല്ലറ പുത്തന്‍പള്ളി ഇടവക അരീച്ചിറയില്‍ ബെന്നി ജോസഫ് യു കെയിലെ പ്രെസ്റ്റണില്‍ നിര്യാതനായി

Most Popular