Breaking news

കെ.സി.വൈ.എൽ യുവജനങ്ങൾക്കായി പ്രസംഗ കളരി സംഘടിപ്പിക്കുന്നു.

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി പ്രസംഗ പരിശീലന പരിപാടി നടത്തപ്പെടുന്നു. പ്രസംഗ കളരിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറൽ വെ.റവ.ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവഹിക്കും. മൂന്നു ക്ലാസ്സുകളിലായി നടത്തപെടുന്ന പ്രസംഗ കളരിയ്ക്ക്  ബഹുമാന്യരായ ഡോ. അലക്സ് ജോർജ്, ഫാ. ജിതിൻ വല്ലാർകാട്ടിൽ, ശ്രീ. ഷാജി സി. മാണി എന്നിവർ  സംസാരിക്കുകയും, ആശയങ്ങൾ പങ്കുവെയ്ക്കുകയും, മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യും. പ്രസംഗ കളരിയുടെ ആദ്യ ഭാഗം 2020 ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് ഡോ. അലക്സ് ജോർജ് ( അസ്സി.പ്രൊഫസർ സെന്റ്.തോമസ് ട്രെയിനിങ്  കോളേജ് പാല) സൂമിലൂടെ നയിക്കുന്നതാണ്.

Facebook Comments

knanayapathram

Read Previous

KCC ചങ്ങലീരി ഫൊറോന സംഗമം നടത്തി.

Read Next

റെജി തോമസിന് ദേശ പെരുമ പുരസ്‌കാരം