കോട്ടയം:
‘ഇംഗ്ളണ്ടിലെ അച്ചായന്മാർ’ എന്ന facebook ഗ്രൂപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര ഓൺലൈൻ വടംവലി മത്സരത്തിൽ ലോകത്തിലെ തന്നെ വമ്പന്മാരായ പല ടീമുകളേയും പരാജയപ്പെടുത്തി ഒന്നാം സ്ഥാനം നേടിയ സെന്റ് മേരീസ് ഇരവിമംഗലം, കക്കത്തുമല വടംവലി ടീം തങ്ങൾക്കു സമ്മാനമായി ലഭിച്ച 40000 രൂപയോടൊപ്പം ടീമംഗങ്ങളും നാട്ടുകാരും സമാഹരിച്ച തുകയും ചേർത്ത് ഒന്നര ലക്ഷത്തിലധികം രൂപ ഗാന്ധിജയന്തി ദിനത്തിൽ തന്നെ കാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ച് ഇരവിമംഗലം ടീമും മുൻ വടംവലി താരങ്ങളും നാട്ടിലെ പ്രവാസികളും നാട്ടുകാരും മാതൃകയായി.
ഇരു വ്യക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന മലപ്പുറം എഗൈൻ എക്കാപ്പറമ്പ് കൊണ്ടോട്ടി ടീമിന്റെ താരവും കോച്ചുമായ മുജീബ് കൊണ്ടോട്ടിക്ക് അരലക്ഷം രൂപ (Rs 50000) ടീം അംഗങ്ങൾ ഗാന്ധി ജയന്തി ദിനത്തിൽ മലപ്പുറത്തെ വീട്ടിൽ നേരിട്ടെത്തി നൽകി, കൂടാതെ എടപ്പാൾ ആഹാ ഫാൻസ് ചാരിറ്റി ഗ്രൂപ്പുവഴി മറ്റൊരു വടംവലി താരത്തിന്റെ ചികിത്സയ്ക്കായി 30000 രൂപയും കോട്ടയ്ക്കൽ മുനിസിപ്പാലിറ്റി പപ്പായി അബ്ദുസമദിന്റെ ചികിത്സാ നിധിയിലേക്ക് 5000 രൂപയും മറ്റൊരു വടംവലി പ്രേമിയുടെ ചികിത്സ സഹായ. നിധിയിലേക്ക് 15000 രൂപയും കോട്ടയം ജില്ലയിലെ മേമ്മുറിയിൽ പ്രവർത്തിക്കുന്ന ആശാഭവനിലെ അന്തേവാസികൾക്ക് ഭക്ഷണംവും നൽകി ബാക്കി മുഴുവൻ തുകയും നാട്ടിലെ നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയിലേക്കായി മാറ്റിവച്ചു.
ഓൺലൈൻ വടംവലി മത്സരത്തിന്റെ സമ്മാനത്തുകയിൽ നിന്നും നാട്ടിലെ നിർധനരായ മൂന്നു കുടുംബത്തിലെ വിദ്യാർഥികൾക്ക് ഓൺ ലൈൻ പഠനത്തിനായി ടെലിവിഷൻ വിതരണം ചെയ്തു കക്കത്തുമലയിലെ വടംവലി ടീമായ സെന്റ് മേരീസ് ഇരവിമംഗലം .
ഇരവിമംഗലം സെന്റ് ജോസഫ് സ്കൂളിലെയും മാൻവെട്ടം, കല്ലറ എന്നിവിടങ്ങളിലെ സ്കൂളുകളിലേയും വിദ്യാർഥികൾക്കാണ് ടെലിവിഷൻ നൽകിയത്. നിർഥനരായ രോഗികൾക്ക് ഒരു ലക്ഷം രൂപ നൽകിയതും മേമ്മുറിയിലെ ആശാ ഭവനിൽ ഭക്ഷണം നൽകിയതിനും പുറമേയാണിത്.
സമ്മാനമായി ലഭിച്ച 40000 രൂപക്കു പുറമേ ടീമിലെ മുൻ അംഗങ്ങളും പ്രവാസികളും നാട്ടുകാരും ചേർന്നു സമാഹരിച്ച തുക ഉപയോഗിച്ചാണ് ജീവകാരുണ്യത്തിന്റെ പുതിയ മാതൃക കക്കത്തുമല ഇരവിമംഗലം സെന്റ് മേരീസ് ടീം സൃഷ്ടിക്കുന്നത്.
ReplyForward |