ഉഴവൂർ CFLTC ( കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻറർ) യിൽ നിന്നും ഉയർന്ന ഒരു പരാതി TV സൗകര്യം പോലുമില്ല… കോവിഡ് രോഗബാധിതരായി ആശുപത്രിയിൽ അഡ്മിറ്റാകുന്നവർക്ക് സമയം പോകാൻ ഒരു TV. എങ്കിലും കാണാനുള്ള സൗകര്യമൊരുക്കിയെങ്കിൽ നന്നായിരുന്നു എന്നാണ്,ഇതിനേ തുടർന്ന് ശ്രീ ഫ്രാൻസീസ് കിഴക്കേക്കുറ്റ് കോവിഡ് പ്രവർത്തനങ്ങൾക്കായി നൽകിയ 5 ലക്ഷം രൂപയിൽ നിന്നും 4 ടെലിവിഷൻ വാങ്ങി നൽകാൻ തീരുമാനിച്ചു. 2020 ഒക്ടോ. 7 ന് ഉച്ചകഴിഞ്ഞ് 3 ന് ഡോ.കെ.ആർ. നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് 4 ടീ.വി. കൾ ഏറ്റുവാങ്ങും.ഉഴവൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ കുടുംബങ്ങളിലും സാനിറ്റൈസറും, തുണികൊണ്ട് തയ്യാറാക്കിയ വീണ്ടും കഴുകി ഉപയോഗിക്കാവുന്ന മാസ്ക്കും, നൽകുക ഉണ്ടായി’ പിന്നീട് ആശുപത്രിയിലേക്ക് CFLTC ഫയലുകളും മറ്റും സൂക്ഷിക്കാൻ 4 ഷെൽഫുകൾ ശ്രീ ഫ്രാൻസീസ് കിഴക്കേക്കുറ്റ് നൽകിയ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് നൽകിയിരുന്നു. ബാലൻസ് തുക ഉപയോഗിച്ചാണ് ഇപ്പോൾ 32 ഇഞ്ച് TV 4 എണ്ണം വാങ്ങി നൽകുന്നത്. കൂടെ സ്റ്റിൽ ഫ്ലാസ്ക്ക് 7 ലിറ്റർ വെള്ളം വീതം കൊള്ളുന്ന 2 എണ്ണവും നൽകും.ശ്രീ ഫ്രാൻസീസിൻ്റെ ദീർഘ വീഷണത്തോടെ 5 ലക്ഷം രൂപ ഫണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകാൻ തയ്യാറായ നല്ല മനസ്സിന് നന്ദി അറിയിക്കുന്നു.ഈ ഫണ്ടിൻ്റെ സുതാര്യമായ ചെലവാക്കലിന് മേൽനോട്ടം വഹിക്കാൻ ശ്രീ’ ഫ്രാൻസീസ് തന്നെ ഒരു കമ്മറ്റിയെ നിർദ്ദേശിച്ചിരുന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷേർളി രാജു, മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്രാഹം കാറത്താനത്ത് എന്നിവരുടെ പേരിലുള്ള ജോയിൻ്റ് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. ഇവർ ഇരുവരേയും കൂടാതെ ഡോ. സിന്ധുമോൾ ജേക്കബ്, PL അബ്രാഹം, സ്റ്റീഫൻ ചെട്ടിക്കൻ, ഷെറി മാത്യൂ, ജോമോൻ KS എന്നി 7 പേരാണ് കമ്മറ്റിയായി പ്രവർത്തിച്ചത്.Attachments area