കൊവൻട്രി (യു കെ) : സെന്‍റ് ജൂഡ് ക്നാനായ കത്തോലിക്ക പ്രോപോസ്ഡ് മിഷന്‍ മധ്യസ്ഥനായ വി. യൂദാ തദേവൂസിന്‍െറ തിരുനാളും നവനാള്‍ നൊവേനയും ദിവ്യബലിയും ഒക്ടോബര്‍ 17 മുതല്‍ 25 വരെ ആഘോഷിക്കും. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. മാത്യു കണ്ണാല മുഖ്യകാര്‍മികത്വം വഹിക്കും. കോവിഡ് പശ്ചാത്തലത്തില്‍ നിശ്ചിത എണ്ണം വിശ്വാസികള്‍ക്കേ ദേവാലയത്തില്‍ പ്രവേശനം ഉള്ളൂ. കൂടുതല്‍ വിവിരങ്ങള്‍ക്ക് കൈക്കാരന്‍മാരായ വിജി കുടന്തനാംകുഴിയില്‍(07960486712), സ്റ്റീഫന്‍ പുതുക്കുളം( 07576 495 650) എന്നിവരെ ബന്ധപ്പെടണം.
Facebook Comments