ടോം ജോസ് തടിയംപാട്
ജന്മന കാഴ്ചയില്ലായ്മ ടോയലിനെ തളർത്തിയില്ല, ഇരട്ട സഹോദരന്റെയും കുടുംബത്തിന്റെയും സഹായത്തിൽ ടോയൽ എന്ന മിടുക്കൽ ലോകത്തിനു മുഴുവൻ വെളിച്ചം പകരാനാണ് ശ്രമിക്കുന്നത്. താൻ ഓസ്‌ഫോഡിൽ നിന്നും നേടിയ നിയമ ബിരുദംകൊണ്ട് ലോകത്തിനു പുതിയത് എന്തെങ്കിലും നൽകണം എന്നാണ് ഈ മിടുക്കൻ പറയുന്നത്. ഇനി നിയമത്തിൽ PHD കൂടി നേടണം എന്നാണ് ആഗ്രഹം ഇപ്പോൾ തന്നെ ഗവർമെന്റ് ലീഗൽ അഡവൈസർ ജോലിയും ലഭിച്ചു കഴിഞ്ഞു
മഞ്ചെസ്റ്റ്റിനടുത്തുള്ള വിഗണില്‍ ഉള്ള കിടങ്ങൂര്‍ സ്വദേശി ഷാജു ,ആനി. ദമ്പതികളുടെ മകനായ ഈ മിടുക്കന്‍ GCSE പരിക്ഷയിലും എല്ലാ വിഷയത്തിനും എ സ്റ്റാര്‍ നേടി ചരിത്രം ഉറങ്ങുന്ന ലോകത്തിലെ ഏറ്റവും പഴയ യുണിവേഴ്സിറ്റിയായ ഓക്സ്സ് ഫോര്‍ഡ് യുണിവേഴ്സിറ്റിയില്‍ നിയമം പഠിക്കാൻ അഡ്മിഷന്‍ നേടിയത് ടോയലിന്റെ GCSE വിജയം ഇംഗ്ലീഷ് മാധ്യമങ്ങൾ അന്ന് വർത്തയാക്കിയിരുന്നു
2014 ൽ GCSE ക്കു വൻവിജയം നേടിയ ടോയലിനു ലിവർപൂളിൽ ACAL ന്റെ നേതൃത്വത്തിൽ സ്വികരണം നൽകിയിരുന്നു .അന്നത്തെ വാള്‍ട്ടന്‍ M P സ്റ്റിവ് റോതറാമാണ് ടോയലിനു മൊമെന്റോ നൽകി ആദരിച്ചത് . ടോയൽ യു കെ യിൽ എത്തുന്നത് ആറാം വയസിലാണ് ഇവിടുത്തെ സ്കൂളിൽ അദ്ദേഹത്തിന് പരിഗണന നൽകിയാണ് പഠിപ്പിച്ചത്.
ടോയലിനു സ്വികരണം നൽകിയപ്പോൾ ടോയലിനെ അഭിനധിച്ചു പ്രസംഗിക്കാൻ എനിക്കും അവരം ലഭിച്ചു എന്നതിൽ എനിക്കഭിമാനമുണ്ട് .