Breaking news

കാനംവയല്‍ കെ സി വൈ ൽ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഓണപ്പാട്ട് മത്സരം നടത്തി

ചെറുപുഴ: KCYL- കാനംവയലിന്റെ നേതൃത്വത്തില്‍ നടന്ന കോട്ടയം അതിരൂപത തല ഓണ്‍ലൈന്‍ ഓണപ്പാട്ട് മത്സരത്തില്‍ ഉഴവൂര്‍ KCYL യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുമരകം KCYL യൂണിറ്റ് രണ്ടാം സ്ഥാനവും ചമതച്ചാല്‍ KCYLയൂണിറ്റ് മൂന്നാം സ്ഥാനവും നേടി . ഫാ. ബിനീഷ് മാങ്കോട്ടില്‍, ഫാ. ജിന്‍സ് പ്ളാവുനില്‍ക്കുന്നതില്‍, സി. ട്രീസ എസ്. വി. എം. എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മിറ്റി. കാനംവയല്‍ KCYL പ്രസിഡന്‍്റ് നെല്‍ബിണ്‍ ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ യൂണിറ്റ് ചാപ്ളിയ്ന്‍ ഫാ. ജോഷി വലിയവീട്ടില്‍ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനത്തിനു 2020 രൂപയും രണ്ടാം സമ്മാനം 1515 രൂപയും മൂന്നാം സമ്മാനമായി 1001 രൂപയും നല്‍കി.

Facebook Comments

knanayapathram

Read Previous

ഖത്തര്‍ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ‘ഓണമധുരം 2020’ സംഘടിപ്പിച്ചു

Read Next

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി ടോയൽ കോയിത്തറ മലയാളി സമൂഹത്തിന് അഭിമാനമായി