ദോഹ: ഖത്തര്‍ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ഇത്തവണത്തെ ഓണാഘോഷ പരിപാടി സെപ്തെംബര്‍ 4 വെള്ളിയാഴ്ച്ച നടത്തി. പതിവിനു വ്യത്യസ്തമായി വിര്‍ച്വല്‍ പ്ളറ്റ്ഫോമില്‍ നടത്തിയ ആഘോഷങ്ങള്‍ക്ക് മാവേലിയും,ചെണ്ടമേളവും ,അംഗങ്ങളുടെ കലാപരിപാടികളും കൊണ്ട് നയനാന്ദകരമായി. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉത്ഘാടനം ചെയ്തു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബെനറ്റ് ജേക്കബ് സ്വാഗതം പറഞ്ഞു. പ്രസിഡന്‍്റ് ഹാര്‍ലി ലുക്ക് തോമസ് അധ്യക്ഷതയും വഹിച്ചു. മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലം മാനവരാശിയെ ഇതുവരെ കണ്ടട്ടില്ലാത്ത ബുദ്ധിമുട്ടുകളിലേക്കാണ് കൊണ്ടുചെന്നത്തെിച്ചിരിക്കുന്നതെന്നും ഇതിനെ മറികടക്കുവാന്‍ ജാഗ്രതയും, പ്രാര്‍ത്ഥനയും, സഹിഷ്ണുതയും മുറുകെ പിടിച്ചാല്‍ അതിജീവിക്കാമെന്നും മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടന സന്ദശത്തേില്‍ പറഞ്ഞു. kccme പ്രസിഡന്‍്റ് സജി ജോസഫ് , കള്‍ച്ചറല്‍ സെക്രട്ടറി വിബിന്‍ തോമസ്, ടെന്നീസ് ജോസ്, സ്മിതു ജോസ് എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികള്‍ക്ക് ജോഷി ജോസഫ്, ബിജു ജെയിംസ്, സൂരജ് തോമസ് , ജിഷ ബിനോയ്, സ്നെഹ ബിനു ,ജെയ്റ്സ് സേതു, സിയോണ ബിജു, ജെറോണ്‍ ജോണ്‍സണ്‍, ഇയാന്‍ നൈജില്‍,എലൈന്‍ നൈജില്‍ , ഐറിന്‍ നൈജില്‍, എവെലിന്‍ ഹാര്‍ലി,ഇവാന്‍ ഹാര്‍ലി, ഇവാലിയ ഹാര്‍ലി, ഇവാഞ്ചല്‍ ഹാര്‍ലി, ജെനെറ്റ് ജൈമോന്‍,പുണ്യ ജൈമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജോയിന്‍്റ് സെക്രട്ടറി സിനി സ്വരൂണ്‍ നന്ദി പറഞ്ഞു.