Breaking news

കോവിഡ് കാലത്തെ മികച്ച സേവനത്തിന് ക്നാനായ നഴ്സിന് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം

ജിസാന്‍: കോവിഡ് കാലത്തെ മികച്ച സേവനത്തിന് ക്നാനായ നഴ്സിന് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം. ചമതച്ചാല്‍ ഇടവകാംഗവും സൗദിയില്‍ ബിസിനസ് നടത്തുന്നതുമായ ഒറവകുഴിയില്‍ ഷീന്‍സിന്റെ ഭാര്യ ഷീബ അബ്രഹാമിനെയാണ് സൗദി ആരോഗ്യ മന്ത്രാലയം ആദരിച്ചത്. 20 ആരോഗ്യപ്രവര്‍ത്തകരില്‍ ഇടം നേടിയ ഏക വിദേശി നഴ്സാണ്. ജിസാനിലെ അബൂ അരീഷ് ജനറല്‍ ആശുപത്രില്‍ കോവിഡ് — 19 ഹെഡ് നഴ്സായി ജോലി ചെയ്യുന്നു. കഴിഞ്ഞ 14 വര്‍ഷമായി ജിസാന്‍ ഹോസ്പിറ്റലില്‍ നഴ്സും പയ്യാവൂര്‍ എരുവേശേരി വാഴക്കാട്ട് എബ്രഹാം & ഫിലോമിന ദമ്പതികളുടെ പുത്രിയുമാണ് ഷീബ. വിദ്യാര്‍ത്ഥികളായ സിവര്‍ട്ട് ഷീന്‍സ്, സ്റ്റുര്‍ട്ട് ഷീന്‍സ് എന്നിവരാണ് മക്കള്‍.ഷീബയുടെ ഈ മികച്ച നേട്ടത്തിൽ ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ധനങ്ങൾ നേരുന്നു

Facebook Comments

Read Previous

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ വിദ്യാദര്‍ശന്‍ – പഠനഉപകരണ വിതരണ പദ്ധതിക്കു തുടക്കമായി

Read Next

ബാംഗ്ലൂര്‍: കൈപ്പുഴ ഓട്ടപ്പള്ളില്‍ അച്ചാമ്മ ജോസഫ് (82) നിര്യാതയായി. LIVE TELECASTING AVAILABLE