Breaking news

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ വിദ്യാദര്‍ശന്‍ – പഠനഉപകരണ വിതരണ പദ്ധതിക്കു തുടക്കമായി

കോട്ടയം : ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിവിധ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിദ്യാദര്‍ശന്‍- പഠന ഉപകരണവിതരണ പദ്ധതിക്കു തുടക്കമായി. കോവിഡ്‌ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഓണ്‍ലൈന്‍ പഠനത്തിന്‌ സൗകര്യമൊരുക്കുന്നതിനായാണ്‌ വിദ്യാദര്‍ശന്‍ പദ്ധതി നടപ്പിലാക്കുന്നത്‌. കെ.സി.സി പുതുവേലി യൂണിറ്റ്‌ ഭാരവാഹികള്‍ക്ക്‌ ടെലിവിഷന്‍ നല്‍കിക്കൊണ്ട്‌ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. കെ.സി.സി പ്രസിഡന്റ്‌ തമ്പി എരുമേലിക്കര, കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.സി ചാപ്ലെയിനുമായ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്‌, ജനറല്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, ട്രഷറര്‍ ഡോ. ലൂക്കോസ്‌ പുത്തന്‍പുരയ്‌ക്കല്‍, ഫാ. മൈക്കിള്‍ എന്‍.ഐ, കെ.സി.സി ജോയിന്റ്‌ സെക്രട്ടറി സ്റ്റീഫന്‍ കുന്നുംപുറം, വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ അരയത്ത്‌, സിസ്റ്റര്‍ ലിന്‍സി എസ്‌.ജെ.സി, ജിന്‍സണ്‍ ജോസഫ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു. കോവിഡ്‌ പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ ജോലിസമയത്ത്‌ സുരക്ഷയ്‌ക്കായി ഉപയോഗിക്കുന്ന യെല്ലോ ഏപ്രണ്‍ വിതരണം, ഓണ്‍ലൈന്‍ പഠനത്തിന്‌ സൗകര്യമൊരുക്കുന്ന പഠന ഉപകരണവിതരണം, രോഗീസഹായം എന്നീ പ്രവര്‍ത്തനങ്ങളാണ്‌ അതിരൂപത നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളോടു ചേര്‍ന്ന്‌ കെ.സി.സി നടപ്പിലാക്കുന്നത്

Facebook Comments

knanayapathram

Read Previous

കോവിഡിനെതിരെ പോരാടുന്നവര്‍ക്ക് ആദരം അര്‍പ്പിച്ച് ക്നാനായ സഹോദരിമാർ ഒരുക്കിയ മ്യൂസിക് വീഡിയോ ; സോഷ്യൽ മീഡിയായിൽ ശ്രദ്ധേയമാകുന്നു

Read Next

കോവിഡ് കാലത്തെ മികച്ച സേവനത്തിന് ക്നാനായ നഴ്സിന് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം