Breaking news

കോവിഡിനെതിരെ പോരാടുന്നവര്‍ക്ക് ആദരം അര്‍പ്പിച്ച് ക്നാനായ സഹോദരിമാർ ഒരുക്കിയ മ്യൂസിക് വീഡിയോ ; സോഷ്യൽ മീഡിയായിൽ ശ്രദ്ധേയമാകുന്നു

സ്വന്തം ലേഘകൻ 

യു കെ ക്നാനായ സമുദായത്തിനിടയിൽ  ‘ലിറ്റില്‍ ഏയ്ഞ്ചല്‍സ് എന്ന് പറഞ്ഞാൽ അറിയാത്തവരുണ്ടോ എന്ന് സംശയമാണ് .ജെം പിപ്പ്‌സ് തങ്കത്തോണി, ജെൻ  പിപ്പ്‌സ് തങ്കത്തോണി, ഡോണ്‍ പിപ്പ്‌സ് തങ്കത്തോണി എന്നീ മൂന്ന് സഹോരിമാർ ചേർന്ന് ആരംഭിച്ച  ‘ലിറ്റില്‍ ഏയ്ഞ്ചല്‍സ് എന്ന മ്യൂസിക് ബാൻഡ് 2009ലാണ് യു കെയിൽ  സ്‌ഥാപിച്ചത്‌ .വയലിന്‍, കീ ബോര്‍ഡ്, കീറ്റാര്‍, ഡ്രംസ് എന്നിങ്ങനെ നിരവധി സംഗീതോപകരണങ്ങളുടെ സഹായത്തോടെ യു കെയില്‍ അങ്ങോളമിങ്ങോളം 132 വേദികളില്‍ ഇതിനോടകം ഇവർ  സംഗീത മഴ പെയ്യിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ മാത്രം മതി ഈ സഹോദരികളുടെ പ്രാഗൽഭ്യം മനസ്സിലാക്കുവാൻ .മ്യൂസിക്കും ഡാൻസും  എന്ന് വേണ്ട  യു കെ ക്നാനായക്കാരുടെ ഇടയിൽ ഈ സഹോദരിമാർ എത്തിപ്പിടിക്കാത്ത നേട്ടങ്ങളില്ല അത്രമാത്രം അനുഹ്രഹീത കലാകാരികളാണ് ഈ സഹോദരികൾ .എന്നാൽ ഇപ്പോൾ ഇവർ സോഷ്യൽ മീഡിയായിൽ  പ്രശ്തമായിരിക്കുന്നത് കൊറോണ വൈറസിന് മുമ്പില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ലോക ജനതയ്ക്ക് വേണ്ടി തങ്ങളുടെ ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറായി സേവനമനുഷ്ഠിക്കുന്ന  ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്  ആദരവും പിന്തുണയുമായി ഇവർ പുറത്തു വിട്ടിരിക്കുന്ന മ്യൂസിക് വിഡിയോയാണ്  ഇപ്പോൾ എവിടെയും ചർച്ചാ വിഷയം . ‘Stronger Together’ എന്ന പേരില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ത്യാഗത്തിനായി ഇവരൊരുക്കിയ സംഗീതാര്‍ച്ചന ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ജെം  പിപ്പ്‌സ് തങ്കത്തോണി, ജെൻ  പിപ്പ്‌സ് തങ്കത്തോണി, ഡോണ്‍ പിപ്പ്‌സ് തങ്കത്തോണി എന്നീ ഈ  സഹോദരിമാര്‍ പാടി അവതരിപ്പിച്ച ഈ സംഗീതാര്‍ച്ചനയുടെ  വരികളെഴുതിയതും  , സംഗീതം നല്‍കി പാടി അവതരിപ്പിച്ചതും എല്ലാം  ഇവര്‍ തന്നെ. ചിത്രീകണവും എഡിറ്റിങ് ഉള്‍പ്പെടയുള്ള സാങ്കേതിക ജോലി ചെയ്തതും ഈ സഹോദരിമാർ തന്നെയാണ് . കുമരകം വള്ളാറ പുത്തൻപള്ളി ഇടവക  തങ്കത്തോണി ഡോ. പിപ്പ്‌സ് ജോസഫിന്റെയും  രാമമംഗലം ഇടവകാംഗം പുത്തെൻമണ്ണത്തു  ജിജി പിപ്പ്‌സിന്റെയും മക്കളാണ് ഇവർ .ഹോമിയോപ്പതിക് കൺസൾട്ടന്റായി   പ്രവർത്തിക്കുന്ന ഡോ. പിപ്പ്‌സും നഴ്‌സായ ജോലി ചെയുന്ന ജിജി പിപ്പ്‌സും തങ്ങളുടെ തിരക്കിട്ട ജീവിതം മാറ്റി വച്ച് മക്കളുടെ  പഠനത്തിനും സംഗീതത്തിനും നൃത്തത്തിനും  ഒരേ പ്രാധാന്യം നല്‍കി  അവർക്കൊപ്പം നിൽക്കുന്നതുകൊണ്ടാണ് ഈ ചുരുങ്ങിയ കാലയളവിൽ ഈ സഹോദരിമാർക്ക് ഇത്രയും നേട്ടങ്ങൾ വെട്ടിപ്പിടിക്കനായത് .ഈ സഹോദരിമാരിൽ  മൂത്തയാൾ  മെഡിസിന് മൂന്നാം വര്‍ഷവും രണ്ടാമത്തെയാൾ  മെഡിസിന് ഒന്നാം  വര്‍ഷവും ഇളയയാൾ  ഇയര്‍ 9 ലും പഠിക്കുന്നു.

‘Stronger Together’ എന്ന മ്യൂസിക് വിഡിയോ താഴെ കാണാം

Facebook Comments

knanayapathram

Read Previous

മാരിയൊണ്‍ മാത്യു ആകശാല പാടിയ ഈ ഗാനം യൂ ട്യൂബിൽ തരംഗമാകുന്നു

Read Next

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ വിദ്യാദര്‍ശന്‍ – പഠനഉപകരണ വിതരണ പദ്ധതിക്കു തുടക്കമായി

Most Popular