Breaking news

ചിക്കാഗോ സെ. മേരീസിൽ 2020 പ്രധാന തിരുനാളിന് കൊടിയേറി

സ്റ്റീഫൻ ചോള്ളംബേൽ (പി. ആർ.ഒ)

ചിക്കാഗോ: മോർട്ടൺഗ്രോവ്  സെ.മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ ദശവത്സരത്തിൽ നടുത്തുന്ന പ്രധാന തിരുനാളിന് കൊടിയേറി. പരിശുദ്ധ കന്യക മാതാവിന്റ ദർശനത്തിരുനാൾ ആഘോഷങ്ങളുടെ ഒന്നാം ദിനമായ 2020 ഓഗസ്റ്റ് 9 ഞായറാഴ്ച നടന്ന തിരുകർമ്മങ്ങൾക്ക് ക്നാനായ റീജിയൺ വികാരി ജനറാലും ഇടവക വികാരിയുമായ  മോൺ.തോമസ് മുളവനാൽ കാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം നൊവേനയെ തുടർന്ന് പരി. കന്യകമാതാവിന്റെ തിരുമുഖം ആലേഖനം ചെയ്ത പതാകയുമേന്തി 50 പേരടങ്ങുന്ന വിശ്വാസി സമൂഹം  ഇരുനിരയായി ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണമായി നീങ്ങി. കുരിശുംതൊട്ടിയിൽ കമനിയമായി അലങ്കരിച്ച കൊടിമരത്തിൽ പതാക ഉയർത്തിയതോടെ തിരുനാൾ ആഘോഷങ്ങളിൽ ഒന്നാം ദിന ചടങ്ങുകൾക്ക് ഏറെ പകിട്ടേകി. ഈ വർഷത്തെ തിരുനാൾ പ്രസുദേന്തി സ്റ്റീഫൻ & സിമി  കിഴക്കേക്കുറ്റ് ഫാമിലിയാണ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന തിരുനാൾ ആചരണം ഓഗസ്റ്റ് 17 തിങ്കളാഴ്ച ആണ് സമാപിക്കുന്നത്. 

Facebook Comments

knanayapathram

Read Previous

ഷാർജ കെ.സി.വൈ.എൽ വെബിനാർ സംഘടിപ്പിച്ചു

Read Next

അമ്മഞ്ചേരി ചേരുവേലില്‍ സി. ജെ. ജോസഫ് (96, റിട്ട. എയര്‍ ഫോഴ്സ്) നിര്യാതനായി. LIVE TELECASTING AVAILABLE