കെ.സി.വൈ.എൽ ഷാർജ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ *social media and family bonds in the Era of Pandemic* എന്ന വിഷയത്തെ ആസ്പദമാക്കി മൂന്നാമത്തെ വെബിനാർ നടത്തുകയുണ്ടായി. പ്രസ്തുത പ്രോഗ്രാമിൽ *ഷാർജ കെ.സി.വൈ.എൽ പ്രസിഡൻ്റ് ഡോണി ഓലിയ്ക്കമുറിയിൽ* സ്വാഗതമർപ്പിക്കുകയും *കെ.സി.സി UAE ചെയർമാൻ ശ്രീ.ജോസഫ് മാത്യു ആമുഖ സന്ദേശം* നൽകുകയും ചെയ്തു. പ്രോഗ്രാമിൻ്റെ *ഔദ്യോഗിമായ ഉദ്ഘാടനം കെ.സി.വൈ.എൽ കോട്ടയം അതിരൂപത ചാപ്ലയിൽ ഫാ.ചാക്കോ വണ്ടൻകുഴിയിൽ* നിർവ്വഹിച്ചു. *കോട്ടയം അതിരൂപത മീഡിയ കമ്മീഷൻ ചെയർമാൻ ഫാ.റ്റിനേഷ് പിണർക്കയിൽ* സെമിനാർ അവതരിപ്പിച്ചു. കോവിഡ് കാലഘട്ടത്തിൽ സോഷ്യൽ മീഡിയയുടെ സ്വാധീനത്തെക്കുറിച്ചും, കുടുംബങ്ങളിലും നമ്മുടെ വ്യക്തി ജീവിതത്തിലും നാം സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വളരെ മികച്ച രീതിയിൽ സെമിനാർ അവതരിപ്പിച്ച ഫാ.റ്റിനേഷ് പിണർക്കയിൽ ന് ഷാർജ കെ.സി.വൈ.എൽ സംഘടനയുടെ നന്ദി അറിയിക്കുന്നു. *ഷാർജ കെ.സി.സി പ്രസിഡൻ്റ് ശ്രീ.തോമസ് ജോസഫ്* ആശംസയർപ്പിച്ച് സംസാരിക്കുകയും. *കെ.സി.വൈ.എൽ സെക്രട്ടറി ജിക്കു പൂത്തറ* ഏവർക്കും നന്ദി അറിയിക്കുകയും ചെയ്തു. കെ.സി.സി ഷാർജയുടെ സഹകരണത്തോട് കൂടി സംഘടിപ്പിച്ച ഈയൊരു പ്രോഗ്രാമിൽ പങ്കെടുത്ത ഏവരെയും നന്ദിയോടെ ഓർക്കുന്നു.