കോട്ടയം: കോവിഡ് 19 അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സമൂഹ വ്യാപനത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന ഹൈറേഞ്ച് മേഖലയിലെ ആളുകള്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി സമാശ്വാസം പദ്ധതിയുമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. സമൂഹ വ്യാപനത്തിന്റെ ആശങ്കയില്‍ ഇടുക്കി ജില്ലയിലെ പല പഞ്ചായത്തുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന ലോക്ക് ഡൗണ്‍ മൂലം അവശ്യസാധനങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഹൈറേഞ്ച് മേഖലയിലെ അളുകള്‍ക്ക് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി ആയിരത്തോളം പേര്‍ക്കാണ് ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കുന്നത്. അരി, പഞ്ചസാര, കടല, പയര്‍, തേയിലപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, കുക്കിംഗ് ഓയില്‍, ഗോതമ്പ് പൊടി എന്നിവ ഉള്‍പ്പെടുന്ന കിറ്റുകളാണ് ലഭ്യമാക്കുന്നത്. മേഖലയിലെ 1000 കുടുംബങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപയുടെ ഭക്ഷ്യകിറ്റുകളാണ് കെ.എസ്.എസ്.എസ് ലഭ്യമാക്കുന്നത്. ഹൈറേഞ്ച് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി വഴിയായിരിക്കും കിറ്റുകള്‍ വിതരണം ചെയ്യുക. പദ്ധതിയുടെ ഫഌഗ് ഓഫ് കര്‍മ്മം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകര്‍ ചടങ്ങില്‍ സന്നഹിതരായിരുന്നു.
ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ഫോണ്‍: 9495538063