Breaking news

UKKCYL VIRTUAL യൂത്ത്‌ ഫെസ്റ്റിവെൽ യാഥാർഥ്യമായി..!! ചരിത്രത്താളുകളിൽ പുതിയ അദ്ധ്യായം രചിച്ചു UK യിലെ ക്നാനായ യുവജനങ്ങൾ !!

ഇപ്പോഴത്തെ പ്രത്യേക സാഹചര്യം മൂലം  മറ്റു സംഘടനകളെല്ലാം  തങ്ങളുടെ വലിയ പരിപാടികളെല്ലാം തന്നെ മാറ്റിവച്ചപ്പോഴും, കോവിഡ് -19 പ്രതിഭാസം എല്ലാ  കലാകാരന്മാരെയും  സ്റ്റേജുകളിൽ നിന്നും അരങ്ങുകളിൽ നിന്നും അകറ്റി വീട്ടിലിരുത്തിയപ്പൊഴും  തോറ്റു പിന്മാറാൻ ഞങ്ങളില്ലെന്നു തെളിയിച്ചു കൊണ്ട് ഓരോ വീടുകളിലും സ്റ്റേജുകളുയർത്തി കൊണ്ടാണ്  ഈ  ക്നാനായ യുവജന പ്രസ്ഥാനം മറുപടി നൽകിയത്. ! അസാധ്യതയിൽ നിന്നുകൊണ്ട് സാദ്ധ്യതകൾ കണ്ടെത്തി ലോകത്തിനാകെ മാതൃക നൽകി,  മുതിർന്നവരെയൊക്കെ  ഞെട്ടിച്ചു കളഞ്ഞു ഈ കലാമേളയിലൂടെ UK  ക്നാനായ യുവജനങ്ങൾ…!

കഴിഞ്ഞ ശനിയാഴ്ച്ച ജൂലൈ-18 ന് ക്നാനായ യുവജനങ്ങൾ വെർച്യുലായി  ഒന്നുചേർന്ന് യുവജനോത്സവത്തിൽ പങ്കെടുക്കുകയും, ആസ്വദിക്കുകയും അത്   യാഥാർഥ്യമാക്കി മാറ്റുകയും   ചെയ്തപ്പോൾ ,  UK യിലെ ക്നാനായ ജനതയുടെ  ചരിത്രതാളുകളിൽ പുതിയ അദ്ധ്യായം തങ്കലിപികളാൽ  ആലേഖനം ചെയ്യപ്പെടുകയായിരുന്നു.ഈ കലാമേളക്ക്   മുഖ്യാഥിതിയായി  വെർച്ചുലായി തന്നെ എത്തിയത് കോട്ടയം അതിരൂപതയുടെ ആർച്ചു ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പിതാവാണ്. രാവിലെ കൃത്യം 9 .30 ന്  വെർച്യുൽ ഉത്ഘാടന സമ്മേളനത്തോടെ  ആരംഭിച്ച ക്നാനായ യുവജന മാമാങ്കം വൈകുന്നേരം 5 മണിക്ക്  ക്ലോസിങ്  സെർമണി യോടുകൂടി  പരിസമാപിച്ചു. 

യുകെയുടെ പല ഭാഗങ്ങളിലുമുള്ള  ക്നാനായ മിഷനിലെ  നിരവധി പുരോഹിതരും  , UKKCA / ക്നാനായ വിമൻസ് ഫോറം ഭാരവാഹികളും വെർച്യുലായി സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. യു കെ കെ സി വൈ എൽ പ്രസിഡൻറ് ടെനിൻ  ജോസ് കടുതോടിൽ അധ്യക്ഷനായിരുന്നു. UKKCYL ൻറെ  നേടും തൂണായ  സെക്രട്ടറി Blaize  തോമസ് ചേത്തലിൽ എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. മൂലക്കാട്ട് പിതാവിന്റെ ഉത്ഘാടന പ്രസംഗത്തിനു ശേഷം,  സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ സ്രാമ്പിക്കൽ പിതാവ്  റെക്കോർഡഡ് വീഡിയോ സന്ദേശത്തിലൂടെ  ആശംസകൾ നേരുകയുണ്ടായി. പിന്നീട് കോട്ടയം രൂപതയുടെ കൊച്ചുപിതാവ് മാർ  ജോസഫ് പണ്ടാരശ്ശേരി   ഓൺലൈനിൽ യുവജനങ്ങൾക്കു ആശംസകൾ നേർന്നു.
യു കെ കെ സി വൈ എൽ നാഷണൽ ചാപ്ലയിൻ Vicar General Fr. സജിമലയിൽ പുത്തൻപുരയിൽ പിന്നീട് സംസാരിച്ചു. യുകെകെസിഎ സെക്രട്ടറി ജിജി വരിക്കാശ്ശേരി  , വിമൻസ് ഫോറം പ്രസിഡണ്ട് ഡാർലി ടോമി  എന്നിവരും  വെർച്ചുവലായി സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് ആശംസകൾ അറിയിച്ചു.

അതിനുശേഷം മൂന്നു സ്റ്റേജുകളിലായി ഒരേസമയം  നടന്ന വിവിധങ്ങളായ കലാമത്സരങ്ങൾ ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു. ആധുനിക സാങ്കേതിക വിദ്യയും സോഷ്യൽ മീഡിയയും സംയോജിപ്പിച്ചുകൊണ്ടുള്ള ഈ  പുതിയ പരീക്ഷണം, പങ്കെടുത്ത മത്സരാര്ഥികള്ക്കും കണ്ടാസ്വദിച്ച മാതാപിതാക്കൾക്കും മറ്റുള്ളവർക്കും  പുതിയ അനുഭവമായി മാറി. ജഡ്ജെസ്സും, പാർട്ടിസിപ്പന്റ്‌സുമായും, ഓഡിയൻസുമായുമെല്ലാം ഓൺലൈനിലൂടെ  കമ്മ്യൂണിക്കേറ്റ് ചെയ്‌തു കൊണ്ട് , വളരെ പ്രൊഫഷണൽ ആയി ഈ യുവജനോത്സവം വളരെ തന്മയത്തോടെ ജനങ്ങളിലേക്ക് എത്തിച്ച  കമ്മറ്റി അംഗങ്ങളായ യേശുദാസ് , ജസ്റ്റിൻ ജോസ്, സെറിൻ സിബി എന്നിവർ വളരെയേറെ  പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. നൂറോളം കലാകാരന്മാർ  ഒന്നിച്ചൊന്നായി  എന്നാൽ വീട്ടിലിരുന്നുകൊണ്ടു തന്നെ  ഡാൻസിലും , സംഗീതത്തിലും , ആർട്ടിലുമെല്ലാം വിവിധ VIRTUAL സ്റ്റേജുകളിലായി മതിമറന്നു മത്സരിച്ചപ്പോൾ , ഈ മാമാങ്കം ക്‌നാനായ  യുവജനങ്ങളുടെ  ഓർഗ നൈസിംഗ്    കഴിവിനെയും,  അവരുടെ കൂട്ടായ്മയുടെയും സംഘടനാ  ശക്തിയുടെയും  ഒത്തൊരുമയുടെയുമൊക്കെ  പ്രഖ്യാപനങ്ങളായി  മാറി. 

കഴിഞ്ഞ വര്ഷം നടന്ന “തെക്കൻസ്-19”   യുവജനങ്ങൾ ആവേശത്തോടെ നെഞ്ചിലേറ്റിയതിന്റെ ആത്‌മവിശ്വാസത്തിൽ  ഈ പ്രത്യേക സാഹജര്യത്തിൽ പോലും  സംഘടിപ്പിച്ച ഈ യുവജന മാമാങ്കത്തിന്  മാതാപിതാക്കളും മുതിർന്നവരും  അടക്കം രണ്ടായിരത്തിൽ  കൂടുതൽ ആളുകൾ ഓരോ സ്റ്റേജിലും ഒരേസമയം കാണുകയും ചെയ്തു. പരിപാടികളിൽ പങ്കെടുത്ത  യുവജനങ്ങൾക്കും കണ്ടാസ്വദിച്ച വർക്കും  ഒരിക്കലും മറക്കാനാവാത്ത  ടെക്‌നിക്കൽ-കലാ വിസ്മയങ്ങൾ   സമ്മാനിച്ചാണ്  കലാമേള  പര്യവസാനിച്ചത്. കലാ  സമ്മേളനത്തിന് അവസാനം വൈസ് പ്രസിഡണ്ട് സെറിൻ  സിബി ജോസഫ്  എല്ലാവർക്കും നന്ദിയും അറിയിച്ചു. ക്നാനായ യുവജന മാമാങ്കം  UK KCYL പ്രസിഡന്റ് ടെനിൻ ജോസ് കടുതോടിൻറെ യും  സെക്രട്ടറി  BLAIZE  തോമസ്  ചേത്തലിന്റെയും നേത്രുത്വത്തിൽ  കമ്മിറ്റിയംഗങ്ങളായ  വൈസ് പ്രസിഡണ്ട്  സെറിൻ  സിബി ജോസഫ്,  TRESSURER യേശുദാസ് ജോസഫ് , ജോയിന്റ് സെക്രട്ടറി ജസ്റ്റിൻ പാട്ടാറുകുഴിയിൽ എന്നിവർ തോളോട് തോൾ ചേർന്നു പ്രവർത്തിച്ചപ്പോൾ , ഈ ക്നാനായ യുവജനമേള , തെക്കൻസ് -19  പോലെത്തന്നെ  എല്ലാ പ്രതീക്ഷകൾക്കും അപ്പുറം  ക്നാനായ യുവജനങ്ങൾക്കു മറക്കാനാവാത്ത ഒരു അനുഭവം സമ്മാനിക്കുകയായിരുന്നു . UKKCYL  നാഷണൽ  ചാപ്ലൈൻ  Fr  സജി മലയിൽ പുത്തെൻപുരയിലിന്റെ ശക്തമായ ആല്മീയ നേതൃത്വ ത്തിൽ  നാഷണൽ  DIRECTORS ആയ   ജോമോൾ സന്തോഷ് , സിന്റോ  വെട്ടുകല്ലേൽ എന്നിവരുടെ  ഗൈഡൻസിൽ  കമ്മറ്റി അംഗങ്ങൾ അടുക്കും ചിട്ടയോടും കൂടി   ഒന്ന് ചേർന്നു പ്രവർത്തിച്ചപ്പോൾ ഈ മാമാങ്കം   ക്നാനായ യുവജനങ്ങളുടെ കഴിവിന്റെയും ഒത്തൊരുമയുടേയും പരിയാരമായി മാറി.വളരെ കൃത്യമാർന്ന പ്ലാനിങ്ങിൽ പറഞ്ഞ സമയത്തു തന്നെ കലോത്സവം തുടങ്ങുകയും അവസാനിപ്പിപ്പിക്കുകയും ചെയ്തുകൊണ്ട് വെർച്യുൽ ലിമിറ്റേഷനിൽ നിന്ന്  കൊണ്ടുതന്നെ  ഒരു പ്രശ്നവും വിരസതയും ലാഗിങ്ങും കൊടുക്കാതെ ഈ യുവജന മാമാങ്കം  ഗംഭീരവിജയമാക്കിയ  സെൻട്രൽ കമ്മിറ്റി പ്രത്യേയകം പ്രശംസ അർഹിക്കുന്നു. കോവിട് -19 പശ്ചാത്തലത്തിൽ വ്യക്തിഗത ഇനങ്ങൾ മാത്രമടങ്ങിയ മത്സര ഇനങ്ങൾ മാത്രമുൾക്കൊള്ളിച്ചുകൊണ്ടാണെങ്കിൽ പോലും UK യുടെ പല ഭാഗങ്ങളിലുമുള്ള ഭൂരിഭാഗം യൂണിറ്റുകളിലുമുള്ള കുട്ടികൾ ആവേശത്തോടെ  പങ്കെടുത്തിരുന്നു.ഈ കോവിഡ്  കാലഘട്ടത്തിൽ കലാതിലകം / കല പ്രതിഭ / ഓവറോൾ ചാംപ്യൻഷിപ് തുടങ്ങിയ സമ്മാനങ്ങൾ ഇല്ല എന്ന് തീരുമാനിച്ചിരുന്നു. പക്ഷെ  കൂടുതൽ സമ്മാനങ്ങൾ നേടിക്കൊണ്ട് ലിവർപൂൾ യൂണിറ്റ്  കുട്ടികൾ മികവ് പുലർത്തി എന്ന് മാത്രം സൂചിപ്പിക്കുന്നു. 
പരിപാടി സ്പോൺസർ ചെയ്തത്  അലൈഡ് ഫിനാൻസ് ആയിരുന്നു. 

വിവിധ മത്സരങ്ങളിൽ സമ്മാനാര്ഹമായവർ :-

Single Cinematic Dance-WINNERS 1st PRIZE: Mariya Sojen (Liverpool)2nd PRIZE: Annmaria Tome (Liverpool)3rd PRIZE: Jinia Jiji (Liverpool)

Traditional Knanaya Solo  Song-WINNERS1st PRIZE: Namitha Mathew (Birmingham)2nd PRIZE: Chris Joji (Bristol)3rd PRIZE: Tibena Biju (Worcester) | Ciya Jobby (Manchester)

Avakaashi Thalelkett-WINNERS1st PRIZE: Tom oncy (Coventry)2nd PRIZE: Sahil Anil Thottiyil (Liverpool)3rd PRIZE: Denny Thomas (Liverpool) 

Creative Art & Craft-WINNERS1st PRIZE: Jude Lalu (Liverpool)2nd PRIZE: Jiya Rose Jijo (Manchester)3rd PRIZE: Abisha Biji (Nottingham)

Traditional Mylanchi Manavaati-WINNERS1st PRIZE: Megha Siby (Stroke on Trent)2nd PRIZE: Liya Elavunkal (Gloucester)3rd PRIZE: Annmaria Tome (Liverpool)

Facebook Comments

knanayapathram

Read Previous

കുറുമുള്ളൂര്‍ തേനാകരകളപ്പുരയില്‍ ജയിംസ് റ്റി.ജെ. (67) LIVE TELECASTING AVAILABLE

Read Next

ഹൈറേഞ്ച് മേഖലയ്ക്ക് കരുതല്‍ ഒരുക്കി സമാശ്വാസം പദ്ധതിയുമായി കെ.എസ്.എസ്.എസ്