Breaking news

യു കെ കെ സി വൈ എൽ    Virtual   “യൂത്ത് ഫെസ്റ്റിവൽ-2020”  ഇന്ന്  തിരി തെളിയും

UKKCYL -ലിൻറെ സംഘാടക ശേഷി വീണ്ടും  വിളിച്ചോദികൊണ്ട്,  UK മലയാളികളുടെ ചരിത്രത്തിലാദ്യമായി VIRTUAL യൂത്ത്‌ ഫെസ്റ്റിവെല്ലുമായി ക്നാനായ യുവജനങ്ങൾ !  മൂന്ന്  സ്റ്റേജുകളിൽ  വെർച്ച്വ ലായി നടത്തപ്പെടുന്ന ഈ യൂത്ത് ഫെസ്റ്റിവൽ കാണുവാനും ആസ്വദിക്കുവാനും എല്ലാ മാതാപിതാക്കളെയും യുവജനങ്ങളെയും  ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു.രാവിലെ 9.30 മണിക്ക് ഉൽഘാടന സമ്മേളനത്തോടെ   ആരംഭിക്കുന്ന യൂത്ത് ഫെസ്റ്റിവെല്ലിൽ കോട്ടയത്തു നിന്നും ക്നാനായ കത്തോലിക്കാ സമുദായത്തിന്റെ  ഗോത്രത്തലവനും പിതാവുമായ മാർ മാത്യു മൂലക്കാട്ട്  ഉദ്ഘാടനം  ചെയ്യുമ്പോൾ ഈ   മഹനീയ മുഹൂർത്തത്തിൽ  Tenin കടുതോടിലിൻെറ നേതൃത്വത്തിലുള്ള UKKCYL executive കമ്മിറ്റി അംഗങ്ങളോടൊപ്പം      മാർ പണ്ടാരശ്ശേരി പിതാവും ക്നാനായ  വികാരി ജനറാൾ  ഫാ. സജി മലയിൽപുത്തൻപുരയിലും നാഷണൽ ഡിറക്ടർസും യുകെയിലെ എല്ലാ ക്നാനായ വൈദികരും  UKKCA & KCWF  പ്രതിനിധികളും പങ്കെടുക്കും.

Covid 2019 ന്റെ പശ്ചാത്തലത്തിൽ വ്യക്തിഗത മത്സരങ്ങൾ മാത്രമായി ഉൾക്കൊള്ളിച്ചിട്ടുള്ള യുവജനോത്സവതിന്റെ LIVE TELECAST,  യു കെ കെ സി വൈ എൽ ന്റെ ഒഫീഷ്യൽ  വെബ്സൈറ്റായ  www.UKKCYL.co.uk  ലിൽ 9.30 am മുതൽ ലഭ്യമാകും.

കൊവിഡ് 19 അസ്വസ്ഥതയിൽ  UK യിലെ ബഹുഭൂരിപക്ഷം ജനങ്ങളും കഴിയുമ്പോഴും  യൂത്ത് ഫെസ്റ്റിവലിന് വലിയ പിന്തുണയും പ്രതികരണമാണ് ലഭിച്ചത്. ക്നാനായക്കാരുടെ പ്രസ്റ്റീജ്  ഇനമായ പുരാതന  പാട്ടു മത്സരങ്ങളോടൊപ്പം  അവകാശി തലേക്കെട്ട്, മൈലാഞ്ചി-മണവാട്ടി, എന്നീ ക്നാനായ ആചാര ങ്ങളിലൂന്നിയ  മത്സരങ്ങളും,  എന്നും ആവേശം വാരിവിതറുന്ന  ഡാൻസും , ക്രിയേറ്റീവ് ആർട്ട്  എന്ന വ്യത്യസ്ത മത്സരവും കൂടിയാകുമ്പോൾ  കനാനായ യുവജനോത്സവം പൊടിപൊടിക്കും.മത്സരിക്കുന്ന വരും വിധികർത്താക്കളും സംഘാടകരും എല്ലാവരും  അവരുടെ വീടുകളിൽ  ഇരുന്നുകൊണ്ടാവും ഈ മത്സരത്തിൽ പങ്കെടുക്കുക എന്നത് ഈ ക്നാനായ മാമാങ്കത്തി ന്റെ പ്രത്യേകതയാണ്.രാവിലെ 9.30 മുതൽ തുടങ്ങുന്ന കലാമേള വൈകുന്നേരം മൂന്ന് മണിയോടുകൂടി സമാപിക്കും.എല്ലാവരും  www.UKKCYL.co.uk വഴി ക്നാനായ യുവജന  മാമാങ്കം ആസ്വദിക്കുവാൻ   സ്വാഗതം ചെയ്യുന്നു .

UK -KCYL പ്രസിഡന്റ് ടെനിൻ ജോസ് കടുതോടിൻറെ യും  സെക്രട്ടറി  BLAIZE  തോമസ്  ചേത്തലിന്റെയും നേത്രുത്വത്തിൽ  കമ്മിറ്റിയംഗങ്ങളായ  വൈസ് പ്രസിഡണ്ട്  സെറിൻ  സിബി ജോസഫ്,  TRESSURER യേശുദാസ് ജോസഫ് , ജോയിന്റ് സെക്രട്ടറി ജസ്റ്റിൻ പാട്ടാറുകുഴിയിൽ എന്നിവർ UKKCYL  നാഷണൽ  ചാപ്ലൈൻ  Fr  സജി മലയിൽ പുത്തെൻപുരയിലിന്റെ ശക്തമായ ആല്മീയ നേതൃത്വ ത്തിൽ  നാഷണൽ  DIRECTORS ആയ   ജോമോൾ സന്തോഷ് , സിന്റോ  വെട്ടുകല്ലേൽ എന്നിവരുടെ  ഗൈഡൻസിൽ  കമ്മറ്റി അംഗങ്ങൾ അടുക്കും ചിട്ടയോടും കൂടി തോളോട് തോൾ ചേർന്നു യൂത്ത് ഫെസ്റ്റിവൽ  2020 ക്കുവേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു .

യൂത്ത് ഫെസ്റ്റിവെല്ലിന്റെ ഡയറക്റ്റ് ലിങ്ക് : – https://www.ukkcyl.co.uk/live-youth-fest

(this link will  only be   active when its live  )

Facebook Comments

Editor

Read Previous

ഡി കെ സി സി ഒരുക്കുന്ന ക്നാനായ ചരിത്രത്തെയും ആചാരങ്ങളെയും കുറിച്ചുള്ള ഓൺലൈൻ ക്ലാസ്

Read Next

ഓണ്‍ലൈന്‍ പഠന സഹായവുമായി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി