Breaking news

ഡി കെ സി സി ഒരുക്കുന്ന ക്നാനായ ചരിത്രത്തെയും ആചാരങ്ങളെയും കുറിച്ചുള്ള ഓൺലൈൻ ക്ലാസ്

ഡി കെ സി സി യുടെ ആഭിമുഖ്യത്തിൽ ക്‌നാനായ പാരമ്പര്യം , ചരിത്രം  , ആചാരങ്ങൾ എന്നിവ കോർത്തിണക്കി ക്കൊണ്ട് ജൂലൈ 18 തിയതി ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം  6.30 ന്  ഓൺലൈൻ സൂം ക്ലാസ് നടത്തപ്പെടുന്നു . അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് ഉൽഘാടന കർമ്മം നിർവ്വഹിക്കുന്നതാണ്.  ക്നാനായ സമുദായത്തിലെ നിരവധി ചരിത്രകാരൻമാരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന ഈ പരിപാടിയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്നതാണ്. ഇതോടൊപ്പം വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ്, ഇൻറർവ്യൂ അഭിമുഖം , മോട്ടിവേഷണൽ ടോക്ക് തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രശസ്തരായ വക്താക്കൾ സംസാരിക്കുന്നതാണ്. വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന ക്‌നാനായ കുടുംബങ്ങൾക്ക് വളരെയധികം ഉപകാരപ്രദമാകാവുന്ന ഈ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്ന്  എല്ലാ മാതാപിതാക്കളോടും ഡി കെ സി സി നേതൃത്വം അഭ്യർത്ഥിക്കുന്നു. ഈ ഓൺലൈൻ സൂം ക്ലാസ്  അവരവർ താമസിക്കുന്ന രാജ്യത്തെ സമയം ഏതാണെന്ന് താഴെ കൊടുക്കുന്നു . അതോടൊപ്പം Zoom Video Conference ൻ്റ meeting ID & Password യും ചേർക്കുന്നു .July 18th @ – 6.30 pm (IST)- 5.00 pm (UAE)- 2.00 pm (UK )- 11.00 pm  (Brisbane)- 900 Am (New York).  Meeting ID : 81172828629 .Password: DKCC2020.

Facebook Comments

knanayapathram

Read Previous

ഭിന്നശേഷിക്കാര്‍ക്ക് കരുതല്‍ ഒരുക്കി പരിരക്ഷ പദ്ധതിയുമായി കെ.എസ്.എസ്.എസ്

Read Next

യു കെ കെ സി വൈ എൽ    Virtual   “യൂത്ത് ഫെസ്റ്റിവൽ-2020”  ഇന്ന്  തിരി തെളിയും