Breaking news

വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കി ക്നാനായ കാത്തലിക് യൂത്ത് ലീഗ്.

കിടങ്ങൂർ: കെ.സി.വൈ.എൽ  അതിരൂപത സമിതിയുടെ 2020-2021 പ്രവർത്തന വർഷ  ഉദ്ഘാടനം  കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ  നിർവഹിച്ചു. പ്രവർത്തന ഉദ്ഘാടനത്തോടനുബന്ധിച്ചു ആദ്യ ഘട്ടമായി  കിടങ്ങൂർ സ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾക്ക് കെ.സി.വൈ.എൽ  അതിരൂപത സമിതിയുടെ നേതൃത്വത്തിൽ  ടി വി  വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ  മാതാപിതാക്കൾക്ക് കെ.സി.വൈ.എൽ  അതിരൂപത പ്രസിഡന്റ്‌ ശ്രീ. ലിബിൻ ജോസ് പാറയിൽ  ടി.വി വിതരണം ചെയ്തു. കിടങ്ങൂർ ഫൊറോന  വികാരി റവ.ഫാ.ജോയി കട്ടിയാങ്കൽ, കെ.സി.വൈ.എൽ  അതിരൂപത ഭാരവാഹികളായ ബോഹിത് ജോൺസൺ,  അനിറ്റ് ചാക്കോ,  അച്ചു അന്നാ ടോം, അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.എബി കുരിയാക്കോസ്, സ്റ്റാഫ്‌ സെക്രട്ടറി സോജൻ കെ.സി, അദ്ധ്യാപകരായ ബിനു ബേബി, അഖിൽ കിടങ്ങൂർ ഫൊറോന പ്രസിഡന്റ്‌ ഷാരു സോജൻ, യൂണിറ്റ് പ്രസിഡന്റ് തോബിയാസ് പി.റ്റി, മേമ്മുറി യൂണിറ്റ് ഭാരവാഹികളായ റ്റോണി, ഷോൺ, ലിബിൻ പീറ്റർ  എന്നിവർ സന്നിഹിതരായിരുന്നു.

Facebook Comments

knanayapathram

Read Previous

കൊറോണ കാലത്ത് പ്രവാസികളുടെ നൊമ്പരങ്ങളൂടെ കഥപറയുന്ന സോഷ്യൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

Read Next

മ്രാല നെല്ലുകാട്ട് (ആലപ്പാട്ട്) എന്‍. യു. ജോസഫ് (ഏപ്പ്സാര്‍, 85) നിര്യാതനായി. LIVE TELECASTING AVAILABLE