Breaking news

കൊറോണ കാലത്ത് പ്രവാസികളുടെ നൊമ്പരങ്ങളൂടെ കഥപറയുന്ന സോഷ്യൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

കോവിഡ് 19 എന്ന മഹാമാരി മനുഷ്യരാശിയെ തച്ചുടച്ചു മുന്നേറുമ്പോൾ ഓരോ പ്രവാസികളും അനുഭവിക്കുന്ന കണ്ണുനീരിന്റെ നൊമ്പരങ്ങളുടെ നേർക്കാഴ്ച്ചയുടെ പ്രതിഫലനങ്ങൾ മനോഹരമായി വരച്ചു കാട്ടിയ സ്റ്റീപ്പായിയും കെട്ട്യോളും പിന്നെ കുട്ട്യോളും എന്ന സോഷ്യൽ മീഡിയയിൽ വൈറലായി മുന്നോട്ടു കുതിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് 2200 പേരാണ് ഇത് കണ്ട് കഴിഞ്ഞിരുന്നത് . സ്റ്റീപ്പായിയും കെട്ട്യോളും പിന്നെ കുട്ട്യോളും എന്ന ഷോട്ട് ഫിലിമുകളുടെ നാലാം ഭാഗമായ പ്രവാസമെന്ന എപ്പിസോഡിലാണ് പ്രവാസികളുടെ നൊമ്പരങ്ങൾ മനോഹരമായി വരച്ചു കാട്ടിയിരിക്കുന്നത് . ഇതിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സ്റ്റീഫൻ കല്ലടയിലാണ് .ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഇളയ മകൾ ഹെലനെയും subtitles ഒരുക്കിയത് മകൾ മന്നായും ആണെന്നുള്ളത് ഇതിന്റെ മറ്റൊരു ഒരു പ്രത്യേകതയാണ്‌. സ്റ്റീഫൻ കല്ലടയിലും അദ്ദേത്തിന്റെ കുടുംബവുമാണ് ഇതിലെ അഭിനേതാക്കൾ. ഇതിനു മുമ്പ് ഇറങ്ങിയ 3 എപ്പിസോഡുകൾ തമാശകൾ നിറഞ്ഞതാണെങ്കിൽ പതിവിനു വിപരീതമായി ഏതൊരു പ്രവാസിയും കണ്ടിരിക്കേണ്ട സീരിയസായ ഒരു വിഷയമായാണ് ഇത്തവണ സ്റ്റീഫൻ കടന്ന് വന്നിരിക്കുന്നത് . ഇതിന് മുമ്പ് സ്റ്റീഫൻ കല്ലടയിലിന്റെ കവിതകൾ ക്നാനായ പത്രത്തിൽ പ്രസദ്ധീകരിച്ചിട്ടുണ്ട് . സ്റ്റീഫന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ക്നാനായ പത്രത്തിന്റെ എല്ലാവിധ ആശംസകളും നേരുകയാണ് .

സ്റ്റീപ്പായിയും കെട്ട്യോളും പിന്നെ കുട്ട്യോളും താഴെ കാണുവുന്നതാണ്

Facebook Comments

knanayapathram

Read Previous

സെന്‍റ് ജോസഫ് സന്ന്യാസിനി സമൂഹത്തില്‍ ഏഴു പേര്‍ സഭാ വസ്ത്രസ്വീകരണവും പ്രഥമവ്രതവാഗ്ദാനവും നടത്തി

Read Next

വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കി ക്നാനായ കാത്തലിക് യൂത്ത് ലീഗ്.