റെജി തോമസ് കുന്നൂപ്പറമ്പിൽ
കോറോണയുടെ പുസ്തകത്തിൽ ഇപ്രകാരമൊക്കെ എഴുതപ്പെട്ടിരിക്കുന്നു
മുഖം മനസിന്റെ കണ്ണാടി എന്നുള്ളത് വെറും പാഴ്വാക്കാണത്രെ
പ്രത്യൂത മാസ്ക് ആണ് മനസിന്റെ കണ്ണാടി
അടുക്കും തോറും അകലുന്നവനാണ് നല്ല അയൽക്കാരൻ
ആരോഗ്യ പ്രവർത്തകരോ? നല്ല സമരിയാക്കാരൻ
ദേവാലയങ്ങളിൽ നിന്ന് അകന്നു എങ്കിലും
ദൈവത്തോട് കൂടുതൽ കൂടുതൽ അടുത്തു
അഹങ്കാരം എന്നുള്ള വലിയ വൈറസ് കൊറോണ എന്നുള്ള കുഞ്ഞൻ വൈറസിന് മുന്നിൽ വട്ട പൂജ്യമായി മാറി
ആഗോള ഗ്രാമം എന്നുള്ള സങ്കല്പം സീകരണ മുറി തന്നെ
ആഗോള ഗ്രാമം എന്നുള്ള യാഥാർഥ്യത്തിലെയ്ക്ക് വഴി മാറി
പുറത്തു നിന്നുമാത്രം ആഹാര നീ ഹാരാദികൾ ഭക്ഷിച്ചിരുന്നവർ
പാനം ചെയ്തിരുന്നവർ വീട് വിട്ടു ത ന്നെ പുറത്തിറങ്ങാറായി
റേഷൻ കടകൾ കാണുമ്പോൾ വഴി മാറി നടന്നിരുന്ന വർ
റേഷൻ കടകൾ കണ്ടെത്തു വാൻ ഗൂഗിൾ മാപ്പുകൾ തേടി അലഞ്ഞുവീടകങ്ങൾ ജീവസുറ്റതായി അടുക്കളകൾ സജീവങ്ങളായിസ്വാർത്ഥത എന്നുള്ള അഥമ വികാരം സ്നേഹമെന്നുള്ള മൃദുല വികാരത്തിന് വഴിമാറിഅപരനിൽ ആത്മനെ കാണുവാൻ മനുഷ്യൻ പഠിച്ചുമനുഷ്യന്റെ ജീവനാണ് ആത്യന്തികമായിട്ട് ഏറ്റവും വിലപിടിച്ചത് എന്ന് ആദ്യമായിട്ട് മനുഷ്യൻ മനസ്സിലാക്കി
കൊടും ക്രുരതകൾ തന്റെ നെഞ്ചകത്തേറ്റു വാങ്ങിയിരുന്ന പ്രകൃതി മാതാവ് മനുഷ്യന് വന്ന മാറ്റങ്ങൾ കണ്ട് ആനന്ദാശ്രുക്കൾ പൊഴിച്ചുസൂക്ഷ്മ ജീവികളുടെ ജീവനു പോലും വലിയ വില ഉണ്ടെന്ന്ഈ കൊറോണ കാലം നമ്മെ പഠിപ്പിച്ചു
പ്രകൃതി യിൽ നിന്നും എന്നും അകന്ന് കഴിഞ്ഞിരുന്ന മനുഷ്യൻ പ്രകൃതിയോട് കൂടുതൽ കൂടുതൽ അടുക്കാൻ തുടങ്ങി
ശാരീ രിക ആരോഗ്യത്തെ പോലെ തന്നെ മാനസിക ആരോഗ്യത്തിനും
മനുഷ്യൻ വില നൽകിത്തുടങ്ങി പണം എന്നുള്ളത് ഒരു മാർഗ്ഗം മാത്രമാണ്
എന്ന് മനുഷ്യൻ മനസ്സിലാക്കി
ഓരോരോ പുതു ജന്മങ്ങളിലും ദൈവം ഭൂമിയെ നോക്കിപുഞ്ചിരിക്കുന്നവത്രെ എങ്കിൽഇത്രയും കാലം ദൈവം തന്റെ അസ്ഥിതിത്വം പോലും നിഷേധിച്ച
മനുഷ്യനെ ഓർത്ത് എത്രയോ കരഞ്ഞിട്ടുണ്ടാവാംകാരണം അത്രയേറെ പാപങ്ങൾ/ പാതകങ്ങൾ മനുഷ്യൻ ഭൂമിക്കും ദൈവത്തിനുംഎതിരായിട്ടും ചെയ്തു കൂട്ടി.
കൊറോണയുടെ പുസ്തകത്തിൽ ഭരത വാക്യം ആയിട്ട് ഇപ്രകാരം കൂടി എഴുതപ്പെട്ടിരിക്കുന്നു
എന്ന് മനുഷ്യൻ പ്രകൃതി യിലേക്കും ദൈവത്തിലേയ്ക്കും തിരിച്ചു പോകുന്നുവോ അന്നുമുതൽ ദൈവവും പ്രകൃതി യും മനുഷ്യനുവേണ്ടി നിലകൊള്ളും