Breaking news

ഇംഗ്ലീഷ് വർക്ക് ബുക്ക് തയ്യാറാക്കി

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും വിക്ടേഴ്‌സ് ചാനലിൽ നടന്നു വരുന്ന ഓൺലൈൻ ക്ലാസ്സുകളുടെ ഇംഗ്ലീഷിനുള്ള പിന്തുണാ സാമഗ്രികൾ തയ്യാറാക്കി. ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ഒന്നാം യൂണിറ്റ് അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്ക് ഉത്തരം എഴുതാൻ സൗകര്യം ഒരുക്കിക്കൊണ്ട് ‘ലേൺ ഇംഗ്ലീഷ്’ എന്ന പേരിൽ നാൽപത് പേജുള്ള വർക്ക് ബുക്കാണ് തയ്യാറാക്കിയത്. പാഠങ്ങൾ ആഴത്തിൽ മനസ്സിലാക്കുവാനും  പരീക്ഷയ്ക്ക് ഒരുങ്ങുവാനും ഏറെ പ്രയോജനപ്പെടുന്ന രീതിയിൽ ചോദ്യമാതൃകകൾ ഉൾപ്പെടുത്തിയുള്ള വർക്ക് ബുക്ക് സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകരായ ലിബിൻ കെ. കുര്യൻ, റെജി തോമസ് എന്നിവരാണ് തയ്യാറാക്കിയത്. വിവിധ വർക്ക് ഷീറ്റുകൾ അധ്യാപകരുടെ നിർദേശങ്ങൾ അനുസരിച്ച് സമയബന്ധിതമായി വീടുകളിൽ വെച്ച് വിദ്യാർത്ഥികൾക്ക് പൂർത്തീകരിക്കാൻ സാധിക്കും. സ്‌കൂൾ മാനേജർ ഫാ. ജെയ്സൻ പള്ളിക്കര OSH വിദ്യാർത്ഥിപ്രതിനിധികൾക്ക് വർക്ക് ബുക്കിന്റെ ആദ്യ കോപ്പി നൽകി. കോവിഡ്‌ പ്രോട്ടോക്കോൾ പൂർണമായും പാലിച്ചു കൊണ്ട് മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും ഈ ബുക്ക് ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരുന്നതായി സ്‌കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റിൻസി അറിയിച്ചു.

Facebook Comments

knanayapathram

Read Previous

പുതുമ നിറഞ്ഞ പരുപാടിയുമായി കവന്റി & വാർവിക്‌ഷയർ ക്നാനായ യൂണിറ്റ്

Read Next

കോറോണയുടെ പുസ്തകം