

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഗവൺമെന്റ് നൽകി വരുന്ന മാർഗ്ഗനിർദ്ദേശങ്ങളോട് സഹകരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.
• സർക്കാർ നിർദ്ദേശങ്ങൾ പരിഗണിച്ച് മാർച്ച് 17-ാം തീയതിയിലെ മാസധ്യാനം ഒഴിവാക്കുകയാണ്.
• വിശുദ്ധ കുർബ്ബാന ഒരു സാദൃശ്യത്തിൽ കൈകളിൽ മാത്രം നൽകിയാൽ മതി.
• സമാധാന ആശംസ ഉൾപ്പടെ കരസ്പർശം ഒഴിവാക്കുക .
• ദൈവാലയത്തിലെ കുരിശ്, മറ്റ് വിശുദ്ധ വസ്തുക്കൾ, രൂപങ്ങൾ മുതലായവ തൊട്ടുമുത്തുകയോ ചുംബിക്കുകയോ ചെയ്യുന്നതിനു പകരം കൈകൂപ്പി വണങ്ങിയാൽ മതിയെന്ന് നിർദ്ദേശം നൽകണം.
• ആളുകൾ ഒരുമിച്ചു കൂടുന്ന പൊതുവായ പരിപാടികൾ കഴിവതും ഒഴിവാക്കുന്നത് ഉചിതമാണ്.
രോഗാവസ്ഥയിലുള്ളവർക്കും രോഗഭീഷണി നേരിടുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും ദൈവത്തിലാശ്രയിച്ച് പ്രതിസന്ധികളെ അതിജീവിക്കുന്നതിനുള്ള കരുത്ത് ലഭിക്കുന്നതിനായി ദൈവാലയങ്ങളിൽ പ്രത്യേകം പ്രാർത്ഥിക്കുകയും കുടുംബങ്ങളിൽ പ്രാർത്ഥിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്യുമല്ലോ.
പ്രാർത്ഥനകളോടെ,
*മാർ മാത്യു മൂലക്കാട്ട്*
*കോട്ടയം അതിരൂപതാ*
*മെത്രാപ്പോലീത്ത*
മീഡിയ കമ്മീഷൻ കോട്ടയം
10/03/2020