Latest News

തണുത്തുറഞ്ഞ മിഡ്‌-വെയിൽസിന്റെ മലനിരകളെ നടവിളികളാലും, ക്നാനായ പാട്ടുകളാലും പ്രകമ്പനം കൊള്ളിച്ചുകൊണ്ട് UKKCYL ജൂനിയർ ക്യാമ്പിന് സമാപനം

കഴിഞ്ഞ ആഴ്ചത്തെ വീക്കെൻഡ് (feb 7/ 8 / 9 ) വെയിൽസിലെ Cafen Lea park പാർക്കിന്റെ പുറത്തുള്ള അന്തരീഷം തണുപ്പുകൊണ്ടും മഞ്ഞുകൊണ്ടും കൊടുംകാറ്റുകൊണ്ടും  മുഖരിതമായിരുന്നെങ്കിൽ അതിലും ശബ്ദ മുഖരിതമായിരുന്നു ക്നാനായ ആരവങ്ങളാൽ  UKKCYL ജൂനിയർ ക്യാമ്പ് നടന്ന കഫെൻലീ ഹോളിഡേ പാർക്ക്.
നാടവിളികളും വികാരഭരിതമായ ക്നാനായ ചർച്ചകളും , ക്‌ളാസ്സുകളും , ഗെയിമുകളും , വർക്ഷോപ്പുകളും , കുർബാനയും , സ്കിറ്റുകളൂം , മാർഗംകളികളും ഡാന്സുകളും കൊണ്ട് ക്നാനായ ചുണക്കുട്ടന്മാരും ക്നാനായ പെൺകുട്ടികളും അരങ്ങു നിറഞ്ഞു തകർത്തപ്പോൾ  തണുത്തുറഞ്ഞ മലനിരകൾ വരെ  പുളകമണിഞ്ഞു.
2011-ഇൽ UKKCYL   ആരംഭിച്ച അന്നുമുതൽ ഇന്നുവരെ ക്നാനായ യുവജനങ്ങൾക്കായി പല യുവജന ക്യാമ്പുകൾ നടത്തിയിട്ടുണ്ടെങ്കിലും ചരിത്രത്തിലാദ്യമായാണ് ടീൻസിനു തന്നെയായി അണ്ടർ 18 ക്യാമ്പ് നടത്തപ്പെടുന്നത്.
ഫെബ്രുവരി ഫെബ്രുവരി  7/ 8 / 9തീയതികളിലായി നടന്ന ക്യാമ്പ്, പങ്കെടുത്ത കുട്ടികൾക്കും സപ്പോർട് ചെയ്യാൻ എത്തിയ ഡിറക്ടർസിനും ഇത് ഒരു മറക്കാനാവാത്ത അനുഭവമായി .
ക്നാനായ യുവജനങ്ങൾ കേരളത്തിന് പുറത്തു വളരുമ്പോൾ  പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ  ജീവിക്കുമ്പോൾ ക്നാനായ തനിമയും ആചാരങ്ങളുമെല്ലാം കൈവിട്ടുപോകും എന്ന്  നിലവിളിക്കുന്നവരോടും തെറ്റിദ്ധരിക്കുന്നവർക്കുള്ള മറുപടിയായിരുന്നു ഈ വർഷത്തെ UKKCYL ജൂനിയർ ക്യാമ്പ്.
ഓരോ വര്ഷം കഴിയുമ്പോളും UKKCYL  ക്യാമ്പുകളും തെക്കൻസ് പോലുള്ള ക്നാനായ യുവജന മാമാങ്കങ്ങൾ വഴി യായി , ക്നാനായ പൈതൃകവും ആചാരങ്ങളുമൊക്കെ യുവജനങ്ങൾ നെഞ്ചോട്  ചേർക്കുന്നത് ഒരു യാഥാർഥ്യം തന്നെയാണ്, അതാണ് ഇന്ന് കണ്ടു വരുന്നത്. ക്നാനായ സമുദായത്തിന്റെ ഭാവി ക്നാനായ യുവജനങ്ങളുടെ കയ്യിൽ ഭദ്രമാണെന്ന്  അവർ തെളിയിച്ചുകൊണ്ടിരിക്കുന്നു.
മൂന്നു ദിവസമായി നടന്ന ക്യാമ്പിൽ  ക്‌ളാസ്സുകളും, ചർച്ചകളും  വർക്ഷോപ്പുകളും ഗെയിമുകളും കുർബാനയും പ്രാർത്ഥനയും സ്കിറ്റുകളും ഡാന്സുകളും പാട്ടുകളും ഓഡിയോ വിഷ്വൽ   മത്സരങ്ങളും, കൊളാഷ് മത്സരങ്ങളും   എല്ലാം ഒത്തുചേർന്നപ്പോൾ ഈ മൂന്നു ദിനങ്ങൾ കുട്ടികൾക്ക് അവിസ്മരണീയമായി.
UKKCYL -ൻറെ 9 -ആം പിറന്നാൾ  UKKCYL  ക്യാമ്പിൽ വച്ച് കേക്ക് മുറിച്ചു മധുരം പങ്കുവെച്ചുകൊണ്ടു അതി ഗംഭീരമായി  ആഘോഷിച്ചു . നാഷണൽ ചാപ്ലയിൻ സജി മലയിൽ പുത്തൻപുരയിൽ കേക്ക് മുറിക്കുകയും സെൻട്രൽ കമ്മിറ്റി അംഗങ്ങൾക്കു നൽകുകയും ചെയ്തു. ഈ അവസരത്തിൽ കുട്ടികൾ എല്ലാവരും ചേർന്നു മാർത്തോമൻ പാടുകയും തുടർന്ന് ക്നാനായ പാട്ടുകൾ പാടി കൊണ്ട് ആവേശത്തോടെ താളത്തിൽ ചുവടുകൾ വെച്ചു. UKKCYL ന്റെ മുൻ നേതാക്കളെ അനുസ്മരിച്ചു.
ഒൻപതു വര്ഷങ്ങള്ക്കു മുൻപ്, 2011 -ൽ ഇതേ cafen Lea പാർക്കിൽ വച്ചായിരുന്നു UKKCYL രൂപം കൊണ്ടത്.
മൂന്നു ദിവസങ്ങളായി നടന്ന   ക്യാമ്പിൽ യേശുദാസ് ജോസഫ് , ആൽബിൻ ജോസഫ്, ഷെറി ബേബി  എന്നിവരായിരുന്നു കുട്ടികൾക്ക് വിവിധങ്ങളായ ക്‌ളാസ്സുകൾ നയിച്ചത്.
ക്നാനായ ഹെറിറ്റേജിനെക്കുറിച്ചു ശ്രീ ആൽബിൻ ജോസഫ് എടുത്ത ക്ലാസ് യുവജനങ്ങൾക്ക്‌ വളരെ ആവേശം വിതറുന്നതായിരുന്നു.
സെൻട്രൽ കമ്മിറ്റിയിൽ നിന്ന് തന്നെയുള്ള  യേശുദാസ് ജോസഫ്, ക്നാനായ ചരിത്രം പുതിയ തലമുറയ്ക്ക് മനസിലാകുന്ന വിധത്തിൽ ഇൻട്രാക്റ്റീവ് ആയി വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചത് വളരെ പുതുമയായിരുന്നു.
യുവജനങ്ങളെ , പ്രത്യേകിച്ച് ടീനേജുകാരെ ഏറ്റവും കൂടുതൽ ബാധിക്കുന്ന,  അവരുടെ ഭാവിയും , കുടുംബവും എല്ലാം തകർക്കുന്ന ഒരു വില്ലനാണ് ഡ്രഗ്സ് ആൻഡ് ആൽക്കഹോൾ !  മാഞ്ചസ്റ്ററിൽ നിന്നും വന്ന ഷെറി  ബേബി  തന്റെ  യുകെയിലെ അധ്യാപക ജോലിയുടെ മാസ്മരിക ടെക്‌നിക്കുകൾ ഉപയോഗിച്ച്  ഡ്രഗ്  ആൻഡ്  ആൽക്കഹോളിനെക്കുറിച്ചു എടുത്ത ഇൻട്രാക്റ്റീവ് സെഷൻ അത്യുജ്ജല മായിരുന്നു.
ഇത്തവണത്തെ ക്യാമ്പിൽ ഡ്രഗ്  ആൻഡ്  ആല്കഹോളിനെക്കുറിച്ചു ക്ലാസ് ക്രമീകരിച്ച സെൻട്രൽ കമ്മിറ്റി പ്രത്യേകം പ്രശംസ അർഹിക്കുന്നു.
ക്യാമ്പിൽ പങ്കെടുത്ത ഓരോ കുട്ടികളുടെയും ഡിറക്ടര്സിന്റെയും കൈ മുദ്ര പതിയിപ്പിച്ച UKKCYL ബാനർ  പ്രത്യേകം ശ്രദ്ധ നേടി. കുട്ടികൾ മത്സരിച്ചു , കുട്ടികളുടെ കയ്യൊപ്പു പതിഞ്ഞ UKKCYKL ബാനറിന്റെ  മുൻപിൽ നിന്ന് സെൽഫി എടുക്കുന്നത് കാണാമായിരുന്നു .
ജൂയിഷ്  വംശതരുടെ ട്രഡീഷണൽ വിളക്കായ 7  നാമ്പുള്ള “മനോറ ” കത്തിച്ചുകൊണ്ടു ക്യാമ്പിന്റെ ഉത്ഘാടനം  KCYL ൻറെ  നാഷണൽ ചാപ്ലയിൻ  ഫ്ര. സജി മലയിൽ പുത്തൻപുരയിൽ നിർവഹിച്ചു.
UKKCYL പ്രസിഡന്റ് ടെനിൻ ജോസ് കടുതോടിൻറെ യും  സെക്രട്ടറി  BLAIZE  തോമസ്  ചേത്തലിന്റെയും നേത്രുത്വത്തിൽ  കമ്മിറ്റിയംഗങ്ങളായ  വൈസ് പ്രസിഡണ്ട്  സെറിൻ  സിബി ജോസഫ്,  TREASURER യേശുദാസ് ജോസഫ് , ജോയിന്റ് സെക്രട്ടറി ജസ്റ്റിൻ പാട്ടാറുകുഴിയിൽ എന്നിവർ യൂണിറ്റുകളിൽ നിന്നും വന്ന പത്തോളം ഡയറക്ടര്സിനോപ്പം തോളോട് തോൾ ചേർന്നു പ്രവർത്തിച്ചപ്പോൾ , 2020  ജൂനിയർ ക്യാമ്പ് എല്ലാ പ്രതീക്ഷകൾക്കും അപ്പുറം  ക്നാനായ യുവജനങ്ങൾക്കു മറക്കാനാവാത്ത ഒരു അനുഭവം സമ്മാനിക്കുകയായിരുന്നു .
UKKCYL  നാഷണൽ  ചാപ്ലൈൻ  Fr  സജി മലയിൽ പുത്തെൻപുരയിലിന്റെ ശക്തമായ ആല്മീയ നേതൃത്വ ത്തിൽ  നാഷണൽ  DIRECTORS ആയ   ജോമോൾ സന്തോഷ് , സിന്റോ  വെട്ടുകല്ലേൽ എന്നിവരുടെ  ഗൈഡൻസിൽ  കമ്മറ്റി അംഗങ്ങൾ അടുക്കും ചിട്ടയോടും കൂടി   ഒന്ന് ചേർന്നു പ്രവർത്തിച്ചപ്പോൾ ക്യാമ്പ്    ക്നാനായ യുവജനങ്ങളുടെ കഴിവിന്റെയും ഒത്തൊരുമയുടേയും പരിയാരമായി മാറി.
ക്യാമ്പിന്റെ അവസാനം ബേസ്ഡ് ക്യാമ്പറായി ജോസിൻ ജിബുവും (ലിവർപൂൾ) ,ജൂവൽ  വിനോദും (ബെർമിങ്ഹാം)  തെരഞ്ഞെടുക്കപ്പെട്ടു.
ആവേശകരമായി നടന്ന ക്നാനായ സ്കിറ്റ്  മത്സരത്തിൽ ഏഴ് ടീമുകൾ പങ്കെടുത്തു. ഓരോ സ്കിറ്റും ഒന്നിനൊന്നു മെച്ചമായിരുന്നു.
ക്നാനായ സ്കിറ്റിൽ ബേസ്ഡ് ആക്ടർ ആയി അലൻ ബിജു , ഫ്‌ളാവിയ ജോൺ   എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
സമ്മാനാർഹമായവർ :
1. Best Actress (F )- Flavia John
2. Best Actor (M )- Alan Biju
3. Best Camper (Girl)- Juwel Vinod
4. Best Camper (Boy)- Josin Jibu
5. Special Camper Award- Riya Rose Reji
6. Video Competition Winners- Team The Chosen Ones
7. Collage Competition Winners- Team Straight Outta Syria
8. Skit Competition Winners- Team The Chosen Ones
9 .Best Group Winners- Team Straight out of  Syria
Facebook Comments

Editor

Read Previous

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് നല്‍കി വരുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോട് സഹകരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം മാര്‍ മാത്യു മൂലക്കാട്ട്

Read Next

കേരള യൂണിവേഴ്‌സിറ്റിയില്‍നിന്നും സൈക്കോളജിയില്‍ പി.എച്ച്‌ഡി കരസ്ഥമാക്കി ഷെറിന്‍ എലിസബത്ത്‌ ജോസ്‌.