Breaking news

ലണ്ടൻ സെൻറ് ജോസഫ് ക്നാനായ മിഷൻ ഉദ്‌ഘാടനം വികാരി ജനറാൾ ഫാദർ സജി മലയിൽ പുത്തൻപുരയിൽ നിർവഹിച്ചു

ലണ്ടൻ : ലണ്ടനിലെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഇരുന്നുറോളം ക്നാനായ കുടുംബങ്ങളെ കോർത്തിണക്കി രൂപീകരിച്ചിരിക്കുന്ന തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ  യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള സെൻറ് ജോസഫ് ക്നാനായ മിഷൻന്റെ ഔദ്യോഗിക  ഉൽഘാടനം സീറോ മലബാർ ഗേറ്റ് ബ്രിട്ടൺ രുപതാ വികാരി ജനറൽ Fr. സജി മലയിൽ, പുത്തൻ പുരയിൽ March 15 ഞായറാഴ്ച നിർവ്വഹിച്ചു. ലണ്ടൻ ഏരിയിൽ താമസിക്കുന്ന ക്നാനായ കുടുംബങ്ങളുടെ തനിമയും പാരബര്യവും നിലനിർത്തികൊണ്ട്, ആത്മീയ പരിപോഷണത്തിനും, കുട്ടികളുടെ വിശ്വാസ പരിശീലനത്തിനും, സമുദായ വളർച്ചക്കുമായി St. Joseph’s Knanaya Mission സ്ഥാപിച്ചുകൊണ്ടുള്ള  അഭിവദ്ധ്യ സ്രാമ്പിക്കൽ പിതാവിന്റെ ഡിക്രി കെന്റ്, സൗത്താംണ്ടൻ ക്നാനായ മിഷനുകളുടെ Priest coodinator  Fr. ജീബിൻ പാറടിയിൽ വായിച്ചു

.  മിഷന്റെ പ്രഥമ ഡയറക്ടറായി Fr. ജോഷി കൂട്ടുങ്കൽ നിയമതിനായി LKCA  പ്രിസിഡന്റ് ബെന്നി കൊള്ളിയിൽ യുകെകെസിഎ പ്രതിനിധി ലുബി മാത്യൂസ് വിമൻസ് ഫോറം പ്രതിനിധി ലിസി റ്റോമി , തിരുനാൾ കമ്മിറ്റി കൺവീനർ മാത്യു വില്ലൂത്തറ , പളളി കമ്മറ്റി അംഗങ്ങൾ, KCYL അംഗങ്ങൾ, Catechisam teachers,  എന്നിവർ സന്നിഹിതരായിരുന്നു.തുടർന്ന് അർപ്പിക്കപ്പെട്ട ദിവ്യബലിക്ക്  വികാരി ജനറാൾ ഫാ സജി മലയിൽ പുത്തൻ പുരയിൽ മുഖ്യ കാർമികത്വം വഹിച്ചു.  ഫാ ജോഷി കൂട്ടുങ്കൽ, ഫാ ജിബിൻ പാറടി എന്നിവർ സഹ കാർമ്മികരും ആയിരുന്നു.   മിഷൻ ഡയറക്ടർ Fr. Joshy Koottumkal ഏവർക്കും സ്വാഗതവും, കൈക്കാരൻ ജോർജ് പാറ്റിയാൽ നന്ദിയും അറിയിച്ചു.  ക്നാനായ തനിമയിൽ ബറുമറിയം പാടി ഉദ്ഘാടന പരിപാടികൾ സമാപിച്ചു.പരിപാടികളുടെ വിജയത്തിനായി ട്രസ്റ്റിമാരായ ജോർജ് പാറ്റിയാൽ, സജി ഉതുപ്പ് കൊപ്പഴയിൽ. ജോബി ജോസഫ് ചരളേൽ, സൺഡേ  സ്കൂൾ ഹെഡ് ടീച്ചർ  മേബിൾ അനു   എന്നിവർ  നേത്യത്തം നൽകി .

Facebook Comments

knanayapathram

Read Previous

ഒന്നാമത് യുകെ കുഴിയംപറമ്പിൽ ഫാമിലി സംഗമം വർണ്ണാഭമായി

Read Next

അബു ദാബി ക്നാനായ കുടുംബയോഗത്തിനു നവ നേതൃത്വം