Latest News

ഒന്നാമത് യുകെ കുഴിയംപറമ്പിൽ ഫാമിലി സംഗമം വർണ്ണാഭമായി

ബിർമിങ്ഹാം – യു കെ യിലുള്ള കുഴിയംപറമ്പിൽ ഫാമിലികളെ സംഘടിപ്പിച്ചു ലണ്ടനിൽ വച്ച് നടത്തിയ . ഒന്നാമത് കുഴിയംപറമ്പിൽ സംഗമം വൻ വിജയമായി . ലണ്ടനിൽ വച്ച് March എട്ട് ,ഒൻപത് പത്തു തീയതികളിൽ അണിയിച്ചൊരുക്കിയ കുഴിയം പറമ്പിൽ സംഗമത്തിന് യു കെ യുടെ നിരവധി ഭാഗങ്ങളിൽ നിന്നും നോർത്തേൺ അയർലണ്ടിൽ നിന്നും നിരവധി ഫാമിലികളാണ് എത്തിച്ചേർന്നത്. മൂന്നു ദിവസങ്ങളായി നടത്തിയ കുടുംബ സംഗമത്തിൽ വ്യത്യസ്തവും നൂതനവുമായ വിവിധ പരിപാടികൾ ആയിരുന്നു ക്രമീകരിച്ചിരുന്നത്.കുടുബത്തിലെ മുതിർന്ന അംഗങ്ങളായ സണ്ണി ചേട്ടന്റെയും മിനിയുടെയും പ്രാർത്ഥനയോടുകൂടി ഒന്നാമത് യുകെ കുഴിയംപറമ്പിൽ ഫാമിലി സംഗമത്തിന് തുടക്കം കുറിച്ചു തുടർന്ന് തോമസ് കുഴിയംപറമ്പിൽ നടത്തിയ സ്വാഗത പ്രസംഗത്തിൽ തങ്ങളുടെ കാരണവന്മാർ കാണിച്ചുതന്ന സഹരണവും സ്നേഹവും നമ്മൾ മുന്നോട്ടു കൊണ്ടുപോകണമെന്നും നമ്മുടെ കുട്ടികളെ നാളെയുടെ നല്ല നാളുകളിൽ ഇങ്ങനെയുള്ള കുടുബ സംഗമങ്ങളിൽ കൂടുന്നതിന്റെ പ്രാധാന്യം അവർക്ക് മനസ്സിലാക്കി കൊടുക്കണമെന്നും അതിനായി അവരെ പ്രാപ്തരാക്കണം എന്നും അതിലൂടെ കുടുംബത്തിൽ ഉള്ളവർക്ക് എല്ലാവിധ സഹായങ്ങളും സഹരണങ്ങളും നൽകുവാനുള്ള് ഒരു വേദിയാകട്ടെ ഈ ഒത്തുചേരൽ എന്നും അത് ഈ കുടുബ കുട്ടയ്മയുടെ ഏറ്റവും വലിയ പ്രത്യേകത ആകട്ടെ എന്നും കുട്ടി ചേർത്തു.വർഷങ്ങൾ ആയി യുകെയിൽതാമസിക്കുന്ന നമ്മൾക്ക് ഇപ്പോഴെങ്കിലും ഒരുമിച്ചു കൂടുവാൻ സാധിച്ചത് ഏറ്റവും വലിയ ഭാഗ്യവും അത് സാദ്ധ്യമാക്കിയത് ദൈവാനുഗ്രഹത്തിൽ കടാക്ഷമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു . കപ്പിൾ ഡാൻസ്സ് ഡാൻസ് ,കുട്ടികൾക്കായി മോട്ടിവേഷൻ മത്സരങ്ങൾഫാമിലി ക്വിസ് എന്നിവയെ കൂടാതെ കുട്ടികളുടെ വിവിധങ്ങളായ മത്സരങ്ങൾ ഈ മൂന്നു ദിവസങ്ങളായി അരങ്ങേറി. കുട്ടികളുടെയും മുതിർന്നവരുടെ വിവിധങ്ങളായ നയനമനോഹരമായ കലാപരിപാടികൾ കൊണ്ട് സമ്പുർണ്ണമായിരുന്നു ഈ മൂന്ന് ദിനങ്ങൾ . ഫിഗർഷോയിലൂടെയും അനുകരണ മ്യൂസിക്കി ലൂടെയുംസദസ്സിനെ കൈയിലെടുത്തു കൊണ്ട് ജോജോ ഇടയാഞ്ഞലിൽ സംഗമത്തിലെ മിന്നും താരമായി മാറി . ആൽവിൻ സോണി കുട്ടികൾക്കായി നടത്തിയ മോട്ടിവേഷൻ ക്ലാസ്സിൽഎല്ലാ കുട്ടികളും വളരെ ആവേശകരമായ രീതിയിലാണ് പങ്കെടുത്തത് .യുകെ കുഴിയംപറമ്പിൽ ഫാമിലിമെംബേഴ്സിനെ എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ഡബ് മാഷ്ഏറ്റവും രസകരവുംആനന്ദകരവും ആയിരുന്നു. ഡബ് മാഷിലെസദസിന് കയ്യിലെടുത്തു കാണികളുടെ മനം കവർന്നത് സുനി ജോജോയായിരുന്നു . അനിമോൾ ബിജുവും എയ്ഞ്ചൽ ബിനോയ് പാടിയ മനോഹര ഗാനങ്ങൾ കാണികളുടെ ഹൃദയങ്ങൾ കീഴടക്കി. ജോസി ജീവനുംജോഷി സാജനും ചേർന്ന് അവതരിപ്പിച്ച കപ്പിൾ ഡാൻസ് ഏവർക്കും ആസ്വാദനത്തിന്റെ അവർണനീയ നിമിഷങ്ങളാണ് സമ്മാനിച്ചത്. സംഗമത്തിന്റെ അവസാന ദിവസം നടത്തിയ ഡിസ്‌കഷനിൽഅടുത്ത്കുഴിയംപറബിൽ സംഗമം 2021സെപ്റ്റംബറിൽ നടത്തുവാനുംഅതിൽലോകമെമ്പാടുമുള്ളകുഴിയംപറമ്പിൽ കുടുംബങ്ങളെ പങ്കെടുപ്പിച്ചുനടത്തണംഎന്നും തീരുമാനമായി. ബിജു ബിജു ഫിലിപ്പ് പഴയപുരയിൽ , സിജു ഫിലിപ്പ് പഴയപുരയിൽ.മാത്യു പീടികപ്പറമ്പിൽ,ജോജോ ഇടയാഞ്ഞലിൽഎന്നിവർഒന്നാമത് കുഴിയംപറമ്പിൽ ഫാമിലി സംഗമത്തിന്നേതൃത്വം നൽകി.

ഒന്നാമത് യുകെ കുഴിയംപറമ്പിൽ ഫാമിലി സംഗമത്തിന്റെ മനോഹര ദൃശ്യങ്ങൾ താഴെ കാണാം ….

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.

Facebook Comments

Editor

Read Previous

അരീക്കര:പന്തപ്ളാക്കല്‍ പി.എം തോമസ് (86) നിര്യാതനായി

Read Next

ലണ്ടൻ സെൻറ് ജോസഫ് ക്നാനായ മിഷൻ ഉദ്‌ഘാടനം വികാരി ജനറാൾ ഫാദർ സജി മലയിൽ പുത്തൻപുരയിൽ നിർവഹിച്ചു