Breaking news

മാറ്റുവിന്‍ ചട്ടങ്ങളെ (ഒരു വനിതാദിന കവിത)

മാറ്റുവിന്‍ ചട്ടങ്ങളെ(ഒരു വനിതാദിന കവിത)

റെജി തോമസ്സ്, കുന്നൂപ്പറമ്പില്‍, മാഞ്ഞൂര്‍

കാലമിത് കണികാ വിസ്ഭോടനത്തിന്‍റേത്

ഏതുനാണയത്തിനുമാണ്ടാവാം ദ്വിമാനങ്ങള്‍

നായുടെ മുഖവും, നാശത്തിന്‍റെ മുഖവും

നാരീമണികള്‍ മാറി മാറി വരുന്നൊരു

കലിയുഗ വൈഭവകാലം, ഒപ്പം വിസ്മൃതികളുടേയും

ആണവശക്തിയുടെ, നാരകീയതയേ

പര്‍വ്വതീകരിക്കുവാന്‍ മാനുഷന്‍ മത്സരിക്കുമ്പോള്‍

അതിനുമുണ്ടൊരു മാനവ മുഖമെന്ന കേവലസത്യം

സൈബര്‍യുഗ, ക്ലോണിംഗ് യുഗ മനുഷ്യന്‍ വിസ്മരിക്കുന്നു

ഇതേ ഗതിയഥവാ, വിഗതി തന്നെ സ്ത്രീ ശക്തിയുടേയും

ഏവരുമവളെ അബലയെന്നും, ചപലയെന്നും പറഞ്ഞ്

മുദ്രകുത്തുമ്പോള്‍

അവളുടെ സ്വകാര്യതകളിലേക്കുള്ള കടന്നുകയറ്റം

ഇന്നൊരു വാര്‍ത്തയേയാവുന്നില്ല

സാരി സീരിയല്‍സ്വര്‍ണ്ണ സ്വപ്നഗേഹങ്ങളില്‍

ലലനാമണികള്‍ ജീവിതം കൊഴുപ്പിക്കുമ്പോള്‍

നഷ്ടമാകുന്നത്, മാതൃത്വവും സ്ത്രീത്വവും, മാനവികതകളും

ഉത്തരോത്തര അത്യന്താധുനികതയില്‍

ഇന്ന് തൃണവിലപോലുമില്ലാത്തത്

മനുഷ്യന്‍റെ ജീവന് മാത്രം

അധിനിവേശങ്ങളുടേതായിട്ടുള്ള, അനുകരണങ്ങളുടേതായിട്ടുള്ള

സ്വാര്‍ത്ഥതയുടെ കനലുകളെരിയുന്ന

സ്നേഹമെന്നേ അപ്രത്യക്ഷമായ

കാലത്തിന്‍റെ അടയാളങ്ങള്‍ കാണാതെപോകുന്ന

ഈ കലിയുഗത്തില്‍ നാമറിയാതെതന്നെ

നമുക്ക് ചുറ്റും കാമവെറിയന്‍മാരുടെ, നരാധമന്‍മാരുടെ

ദൂഷിത വലയങ്ങള്‍ തീര്‍ക്കപ്പെടുന്നു

നډകളുടെ സമൃദ്ധികളാല്‍

അപരനില്‍ ആത്മസംത്രിപ്തി തേടുമ്പോള്‍

നിങ്ങള്‍, നാരീമണികള്‍ അടുക്കളവിട്ട്

അരങ്ങുകള്‍ കൊഴുപ്പിക്കണം  

പ്രകാശം പരത്തുന്ന പെണ്‍കൊടികളാവണം  

അതിനായിട്ട് മാറ്റുവിന്‍ പുരുഷകോയ്മചട്ടങ്ങളെ

അതുമല്ലെങ്കില്‍ മാറ്റുമതുകള്‍ നിങ്ങളെത്താന്‍

 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.
Facebook Comments

knanayapathram

Read Previous

ക്നാനായ പത്രം ഒരു വർഷം പിന്നിടുമ്പോൾ …..

Read Next

ക്‌നാനായ സമുദായത്തിന്റെ സത്വബോധത്തിന് വെല്ലുവിളിയോ ?